ബീഫ് കഴിച്ച ശിക്ഷയായിട്ടാണ് അവര്‍ മാനഭംഗപ്പെടുത്തിയത്; ദുരിതാനുഭവം പറഞ്ഞ് പെണ്‍കുട്ടികള്‍
മേവാത്ത്: ബീഫ് കഴിച്ചതിന്റെ ശിക്ഷയായിട്ടാണ് മാനഭംഗപ്പെടുത്തിയതെന്ന് പ്രതികള്‍ പറഞ്ഞതായി മേവാത്തില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍. രണ്ടാഴ്ച്ചയ്ക്ക് മുന്‍പാണ് ഹരിയാനയിലെ മേവാത്തില്‍ പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയായത്.
അവര്‍ ഞങ്ങളോട് ബീഫ് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഞങ്ങള്‍ കഴിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍ ബലാത്സംഗം ചെയ്തത് ബീഫ് കഴിച്ചതിനുള്ള ശിക്ഷയാണെന്ന് അവര്‍ പറഞ്ഞെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ഡല്‍ഹിയിലെ സാമൂഹിക പ്രവര്‍ത്തകയായ ഷബ്‌നം ഹാഷ്മിയുടെ മുമ്പാകെയാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
ആഗസ്റ്റ് 24 നാണ് രണ്ട് പെണ്‍കുട്ടികളെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറിവന്ന് മാനഭംഗപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ അമ്മാവനേയും അമ്മായിയേയും അക്രമികള്‍ കൊലപ്പെടുത്തുകയും ചെയ്തു.
സംഭവവുമായി പൊലിസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."