HOME
DETAILS

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

  
Web Desk
February 14, 2026 | 4:34 PM

scooter falls under lorry in palakkad youth dead and friend injured

പാലക്കാട്: ആലത്തൂർ പാടൂരിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുതുക്കോട് തിരുവടപ്പൊറ്റ സ്വദേശി ഹക്കിമിന്റെ മകൻ അനസ് (21) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരുക്കേറ്റു.

ഇന്ന് രാവിലെ 9:30-ഓടെയായിരുന്നു അപകടം സംഭവിച്ചത്. ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ പാടൂരിന് സമീപം വെച്ച് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കടിയിലേക്കാണ് സ്കൂട്ടർ ഇടിച്ചുകയറിയത്.

അപകടം നടന്ന ഉടനെ നാട്ടുകാരും പൊലിസും ചേർന്ന് ഇരുവരെയും ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ അനസിന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ റാഷിദ് ചികിത്സയിലാണ്. സംഭവത്തിൽ ആലത്തൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

accident in palakkad: youth dead, friend injured a young man named anas lost his life in palakkad after the scooter he was riding skidded and fell under a moving lorry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  14 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  14 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  14 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  14 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  14 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  14 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  14 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  14 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  14 days ago