HOME
DETAILS

പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ചെലവ് കോടികള്‍; പത്തുവര്‍ഷത്തില്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ

  
Web Desk
February 16, 2026 | 9:44 AM

pm-narendra-modi-foreign-tour-expenses-762-crore-2015-2025

ന്യൂഡല്‍ഹി: 2015 നും 2025 നും ഇടയില്‍ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ ചെലവ് കണക്കുകള്‍ പുറത്ത്. വിദേശകാര്യമന്ത്രാലയം ലോക്‌സഭയില്‍ നല്‍കിയ രേഖകളിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്. ഈ പത്തുവര്‍ഷക്കാലയളവില്‍ ഖജനാവില്‍ നിന്ന് 762 കോടി രൂപ മോദിയുടെ യാത്രകള്‍ക്കായി ചെലവഴിച്ചതായാണ് കണക്കുകള്‍. 

2024 ല്‍ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കുള്ള വാര്‍ഷിക ചെലവ് 100 കോടി രൂപയിലധികമായിരുന്നെങ്കില്‍, 2025 ല്‍ അത് 175 കോടി രൂപയായി. 2025 ല്‍ മോദി യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ആഫ്രിക്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയിരുന്നു. 

യാത്രകളിലെ ആതിഥേയത്വ ചെലവുകളുടെ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം സുരക്ഷാ ക്രമീകരണങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, മാധ്യമ സംഘം, മറ്റ് ലോജിസ്റ്റിക്‌സ് എന്നിവയ്ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത്. 

2014 മെയ് മുതല്‍, ആവശ്യകതകള്‍ അനുസരിച്ച് പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തില്‍ 27 മുതല്‍ 72 വരെ ആളുകളുണ്ടായിരുന്നു, 2025 ല്‍ അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രയില്‍ 95 അംഗങ്ങളുണ്ടായിരുന്നുവെന്നും മന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നു.

ഈ യാത്രകള്‍ക്കായി സര്‍ക്കാര്‍ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത് കൊവിഡ് കാലത്തും അതിന് ശേഷമുള്ള വര്‍ഷങ്ങളിലുമാണ്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകള്‍ കാരണം ചെലവഴിച്ച തുകയുടെ അളവ് വര്‍ദ്ധിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം, മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിെ യാത്രകള്‍ക്കായി വളരെ കുറച്ച് തുക മാത്രമാണ് ചെലവഴിച്ചതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നു - 2011 ല്‍ യുഎസ് സന്ദര്‍ശനത്തിനായി 10.74 കോടി രൂപയും, 2013 ല്‍ റഷ്യ സന്ദര്‍ശിക്കുന്നതിനായി 9.95 കോടി രൂപയും, 2011 ല്‍ ഫ്രാന്‍സില്‍ പോകുന്നതിനായി 8.33 കോടി രൂപയും, 2013 ല്‍ ജര്‍മ്മനയിലേക്കുള്ള യാത്രയില്‍ 6.02 കോടി രൂപയും മാത്രമാണ് ചെലവഴിച്ചത്. - എന്നാല്‍ പണപ്പെരുപ്പം, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍, സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണം, യാത്രാ ദൂരം, സുരക്ഷാ ആവശ്യകതകള്‍, പ്രതിനിധി സംഘത്തിന്റെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ മൂലമാണ് മോദി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വിദേശയാത്രയ്ക്കുള്ള ചെലവ് വര്‍ധിച്ചതെന്നാണ് നല്‍കുന്ന വിശദീകരണം.

 

The Ministry of External Affairs has revealed in a reply in the Lok Sabha that ₹762 crore was spent from the public exchequer on foreign visits undertaken by Prime Minister Narendra Modi between 2015 and 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രേംകുമാര്‍ നാളെ കോണ്‍ഗ്രസ് വേദിയില്‍; കെ.പി.സി.സി സംസ്‌കാര സാഹിതി പരിപാടിയില്‍ മുഖ്യാതിഥിയാകും

Kerala
  •  11 minutes ago
No Image

മൂന്ന് വർഷം അടച്ചിട്ട വീട്, തറ പൊളിച്ചപ്പോൾ കണ്ടത് മനുഷ്യ അസ്ഥികൂടം; നെല്ലിക്കുന്നിലെ ദുരൂഹത നീക്കാൻ പൊലിസ്

crime
  •  31 minutes ago
No Image

ഊബറിന്റെ 'ആപ്പ്' പൂട്ടും; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

Kerala
  •  an hour ago
No Image

ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ പ്രതീക്ഷിക്കാം

Kerala
  •  an hour ago
No Image

'സഊദിയിൽ ഇന്ന് നാമെല്ലാവരും ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് റൊണാൾഡോയ്ക്ക്'; പിന്തുണയുമായി അൽ-അഹ്ലി സ്പോർട്ടിങ് ഡയറക്ടർ

Football
  •  an hour ago
No Image

നാദാപുരത്ത് സംസ്ഥാനപാതയില്‍ പടക്കം പൊട്ടിച്ച് വിവാഹാഘോഷം, ഗതാഗതം തടസ്സപ്പെടുത്തിയതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

അമ്മയുടെ മെറ്റേണിറ്റി ഷൂട്ടിനെത്തി; വെള്ളക്കെട്ടില്‍ വീണത് ആരുമറിഞ്ഞില്ല; മൂന്ന് വയസുകാരന് ദാരുണാന്ത്യം

National
  •  2 hours ago
No Image

താമരശ്ശേരിയിൽ വിനോദയാത്ര സംഘത്തിന് നേരെ ഗുണ്ടാവിളയാട്ടം: ഫോൺ പിടിച്ചുപറി, മുണ്ടഴിച്ചെടുത്തു; 4 പേർ കസ്റ്റഡിയിൽ

crime
  •  2 hours ago
No Image

ബോംബ് നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്ന് അമ്മയും മകനും കൊല്ലപ്പെട്ടു

crime
  •  2 hours ago
No Image

റമദാനിൽ ദുബൈ സാലിക് ടോൾ നിരക്കുകളിൽ മാറ്റം; ചില സമയങ്ങളിൽ യാത്ര ഫ്രീ

uae
  •  2 hours ago