HOME
DETAILS

പ്രേംകുമാര്‍ നാളെ കോണ്‍ഗ്രസ് വേദിയില്‍; കെ.പി.സി.സി സംസ്‌കാര സാഹിതി പരിപാടിയില്‍ മുഖ്യാതിഥിയാകും

  
Web Desk
February 16, 2026 | 11:33 AM

prem-kumar-kpcc-samskara-sahithi-event-kottayam-kc-venugopal

കോട്ടയം: നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭൂഹം ശക്തമായിരിക്കെ നാളെ കോട്ടയത്ത് കോണ്‍ഗ്രസ് ചടങ്ങില്‍ മുഖ്യാതിഥിയാകും. കെ.പി.സി.സി സംസ്‌കാര സാഹിതിയുടെ പരിപാടിയിലാണ് പ്രേംകുമാര്‍ പങ്കെടുക്കുക. നാളെ വൈകിട്ട് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. 

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ സംഘാടകര്‍ പുറത്തുവിട്ടു. 

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയാണ് നാളെ നടക്കുന്നതെന്നും സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണ്, ചടങ്ങില്‍ വേറെ രാഷ്ട്രീയമൊന്നുമില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. 

സി.പി.എമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം  നടക്കുന്നുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. കോണ്‍ഗ്രസിലെത്തിയാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് വേണുഗോപാല്‍ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന.

കെ.പി.സി.സി അംഗം ജെ.എസ് അഖില്‍ ഇന്ന് രാത്രി എട്ടിന് പ്രേംകുമാറിനെ കാണും. പദവി സംബന്ധിച്ച് ഇന്ന് വൈകിട്ടത്തെ ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് വിവരം.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് പ്രേംകുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേദിവസം ഒരു മുന്നറിയിപ്പുമില്ലാതെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്നും ഒരാളോടും നന്ദി പോലും പറയാന്‍ അവസരം നല്‍കാതെയാണ് പുറത്താക്കിയതെന്നും പ്രേംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്ര ധൃതിപിടിച്ച് തന്നെ പുറത്താക്കാനുള്ള അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ആശാസമരം പരിഹരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ് പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എന്നെ ഒഴിവാക്കിയതായുള്ള ഔദ്യോഗിക അറിയിപ്പ് ഈ നിമിഷം വരെ ലഭിച്ചിട്ടില്ല.

കേരള സാഹിത്യ അക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ പാര്‍ട്ടിക്കും ഭരണത്തിനുമെതിരേ രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന് ഒരിളക്കവും ഉണ്ടായിട്ടില്ല. ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന തനിക്ക് ഇല്ലാത്ത എന്തോ അപാരമായ അതിമാനുഷികമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന് ഉണ്ടോ?ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്.

വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ സച്ചിദാനന്ദന്റെ കാര്യത്തില്‍ സംഭവിക്കുന്നത് ? സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോയെന്ന് ന്യായമായും സംശയിക്കാമെന്നും പ്രേംകുമാര്‍ കുറ്റപ്പെടുത്തുന്നു.

 

Actor and former Kerala State Film Academy chairman Prem Kumar will attend a Congress-affiliated cultural event in Kottayam on Wednesday amid growing speculation about his possible entry into the party. He is scheduled to be the chief guest at a programme organised by KPCC Samskara Sahithi at Nagambadam Indoor Stadium.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40 ദിർഹത്തിൽ നിന്ന് സിഇഒ പദവിയിലേക്ക്; അലി അൽ നജ്ജാറിന്റെ വിസ്മയിപ്പിക്കുന്ന വിജയഗാഥ

uae
  •  6 days ago
No Image

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി; ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

crime
  •  6 days ago
No Image

'അച്ഛനമ്മമാരുടെ ജോലിസ്ഥലത്ത് അസഹ്യമായ നാറ്റമുണ്ടോ?'; വിവാദ ചോദ്യാവലിയുമായി പ്രൈമറി സ്കൂൾ, സംഭവത്തിനെതിരെ ജനരോഷം ശക്തം

International
  •  6 days ago
No Image

യുഎഇയിൽ ഇന്ത്യൻ പ്രവാസികൾക്കായി 16 പുതിയ കോൺസുലാർ സേവന കേന്ദ്രങ്ങൾ; അൽഹിന്ദുമായി കരാർ ഒപ്പിട്ടു

uae
  •  6 days ago
No Image

ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട, തങ്ങൾ ശക്തമായി തിരിച്ചുവരും; പിണറായി വിജയൻ

Kerala
  •  6 days ago
No Image

ഖത്തറിലെ കണക്കുതീർക്കാൻ ഡാലിച്ചിന്റെ പടയൊരുക്കം; കപ്പലിൽ മോഡ്രിച്ചും പെരിസിച്ചും; ക്രൊയേഷ്യൻ സ്ക്വാഡ് റെഡി!

Cricket
  •  6 days ago
No Image

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

Kerala
  •  6 days ago
No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  6 days ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  6 days ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  6 days ago