അമ്മയുടെ മെറ്റേണിറ്റി ഷൂട്ടിനെത്തി; വെള്ളക്കെട്ടില്‍ വീണത് ആരുമറിഞ്ഞില്ല; മൂന്ന് വയസുകാരന് ദാരുണാന്ത്യം
ബംഗളുരു: അമ്മയ്ക്കൊപ്പം മെറ്റേണിറ്റി ഷൂട്ടിനെത്തിയ മൂന്നുവയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. ബെംഗളുരു ജയനഗര്‍ സ്വദേശി ചന്ദ്രരാജ് -സ്വാതി ദമ്പതികളുടെ മകന്‍ ലക്ഷവീറിനാണ് മരിച്ചത്. ശനിയാഴ്ച്ചയായിരുന്നു സംഭവം.
ഏഴുമാസം ഗര്‍ഭിണിയായ സ്വാതി സുഹൃത്തിനും മകനുമൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു.പരിസരത്തുകൂടി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ലക്ഷവീര്‍ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫോട്ടോഷൂട്ടിനിടെ ഇക്കാര്യം ആരുടേയും ശ്രദ്ധയില്‍പെട്ടില്ല.
ഷൂട്ട് പൂര്‍ത്തിയായപ്പോഴാണ് അമ്മ കുട്ടിയെ തിരക്കുന്നത്. തിരച്ചിലില്‍ കുളത്തില്‍ നിന്നു കുട്ടിയെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ പിതാവിന് വിദേശത്താണ് ജോലി.
അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
A three-year-old boy tragically drowned during a maternity photoshoot in Bengaluru. The incident occurred on Saturday in the Jayanagar area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."