HOME
DETAILS

നാദാപുരത്ത് സംസ്ഥാനപാതയില്‍ പടക്കം പൊട്ടിച്ച് വിവാഹാഘോഷം, ഗതാഗതം തടസ്സപ്പെടുത്തിയതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

  
February 16, 2026 | 10:10 AM

nadapuram-wedding-celebration-firecrackers-state-highway-case-registered

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ അതിരുവിട്ട ആഘോഷം. പേരോട് ടൗണില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. 

റോഡില്‍ പടക്കങ്ങള്‍ വിതറി തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ നാദാപുരം പൊലിസ് കേസെടുത്തു.

കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരാണ് കോഴിക്കോട്- തലശേരി ദേശീയ പാതയില്‍ അപകടകരമായ രീതിയില്‍ ആഘോഷം നടത്തിയത്. പടക്കം പൊട്ടിച്ച മറ്റുള്ളവര്‍ക്കായി നാദാപുരം പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

 

Traffic was disrupted on the Nadapuram–Thalassery state highway in Kozhikode district after members of a wedding party burst firecrackers on the road as part of celebrations.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ നിയന്ത്രണമുണ്ടാകും

Kerala
  •  3 days ago
No Image

ഇന്ധനപ്രതിസന്ധി 'പരിഭ്രാന്തി'; ആന്ധ്രാപ്രദേശില്‍ അടച്ചുപൂട്ടിയത് 400ലേറെ പമ്പുകള്‍, നടപടിയുമായി മുഖ്യമന്ത്രി

National
  •  3 days ago
No Image

റബ്ബര്‍ ഷീറ്റ് വില കിലോ 242 രൂപ കര്‍ഷകന് കണ്ണീര്‍ മാത്രം; കച്ചവടക്കാര്‍ക്ക് വന്‍ലാഭം

Kerala
  •  3 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന അപ്പീല്‍ തള്ളി

Kerala
  •  3 days ago
No Image

മാലിയില്‍ ഭീകരാക്രമണം; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

International
  •  3 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 17 ആയി

Kerala
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം: യൂണിറ്റിന് 10 രൂപ നിരക്കില്‍ അധിക വൈദ്യുതി വാങ്ങാന്‍ അനുമതി; കെഎസ്ഇബിക്ക് കൈത്താങ്ങ്

Kerala
  •  3 days ago
No Image

എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍; പിടിവിട്ട് കുതിച്ച് ക്രൂഡ് ഓയില്‍ വില, ബാരലിന് 110 ഡോളറിലേക്ക്

International
  •  3 days ago
No Image

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്, 20 പേര്‍ക്ക് പരുക്ക്

National
  •  4 days ago
No Image

കൊല്ലത്ത് പെണ്‍ സുഹൃത്തിനെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പ്രതി മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍

Kerala
  •  4 days ago