HOME
DETAILS

പൊലിസുകാർക്കെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ഡിജിപി

  
Web Desk
February 16, 2026 | 12:23 PM

kerala police chief vows action against violence towards officers

തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം സംഭവങ്ങളിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ. തിരുവനന്തപുരത്തെ മാളിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊലിസ് ഉദ്യോഗസ്ഥനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തുമെന്ന് ഡിജിപി വ്യക്തമാക്കി. 

കുടുംബത്തോടൊപ്പം മാളിൽ എത്തിയ പൊലിസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത് വിവാദമായിരുന്നു. നേരത്തെ, സംഭവത്തിൽ വിനയ് പ്രകാശ്, സുർജിത് എന്നിങ്ങനെ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പൊലിസുകാരനായ മിഥുൻ റോയിക്കെതിരെ നേരത്തെ പരാതി നൽകിയ വ്യക്തിയാണ് അറസ്റ്റിലായ വിനയ് പ്രകാശ്. 

പുതുവത്സര തലേന്ന് ശംഖുമുഖത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് സ്ഥിരീകരിച്ചിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുൻ റോയ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിച്ചായിരുന്നു മാളിൽ വെച്ചുള്ള പ്രതികാര മർദനം. എന്നാൽ, ഈ സംഭവത്തിന് പിന്നാലെ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത് സേനയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

മിഥുൻ റോയിക്കെതിരെ എടുത്ത കേസ് നിലനിൽക്കില്ലെന്ന് സിറ്റി പൊലിസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ കഴമ്പില്ലെന്നും പൊലിസുകാരൻ്റെ ഭാഗത്തുനിന്നുണ്ടായത് ആത്മരക്ഷാർത്ഥമുള്ള പ്രതിരോധം മാത്രമാണ്. അതിനാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ട സാഹചര്യം നിലവിലില്ല എന്നും ഫോർട്ട് എസിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 

State Police Chief Ravada Chandrasekhar has assured strict action against violence targeting police officers, following allegations against an officer involved in a clash at a Trivandrum mall. An investigation into the incident is underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ തീരത്ത് എണ്ണച്ചോര്‍ച്ചയില്ല; സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് മന്ത്രാലയം 

qatar
  •  5 days ago
No Image

"പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറഞ്ഞ് പ്രധാനമന്ത്രി രാജ്യങ്ങൾ ചുറ്റുന്നു"; ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത്? മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

National
  •  5 days ago
No Image

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

Kerala
  •  5 days ago
No Image

ഫസല്‍ വധക്കേസ്: നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയെന്ന്, തൊണ്ടിമുതല്‍ കാണാതായത് കോടതിയില്‍ നിന്ന്

Kerala
  •  5 days ago
No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  5 days ago
No Image

ലഹരിക്കടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യം ശക്തമാക്കാനുമുള്ള നീക്കങ്ങളുമായി വിജയ് സർക്കാർ

National
  •  5 days ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  5 days ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  5 days ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  5 days ago