HOME
DETAILS

യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത 'രാജകീയ ഫോട്ടോഗ്രാഫർ' രമേശ് ശുക്ല അന്തരിച്ചു; ആദരവുമായി ഷെയ്ഖ് ഹംദാൻ

  
February 16, 2026 | 2:06 PM

uae royal photographer ramesh shukla passes away sheikh hamdan pays tribute

ദുബൈ: യുഎഇയുടെ രൂപീകരണ കാലഘട്ടം മുതൽ ഇന്നുവരെയുള്ള ചരിത്രം ക്യാമറയിൽ പകർത്തിയ പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേശ് ശുക്ല (87) അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി.

"യുഎഇയുടെ ആദ്യകാല യാത്ര പകർത്തുകയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലും ദൃശ്യസ്മരണയിലും നിർണായക നിമിഷങ്ങൾ നിലനിർത്തുകയും ചെയ്ത രമേശ് ശുക്ലയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമമായ അനുശോചനം. എമിറേറ്റ്‌സിനും ഇവിടുത്തെ ജനങ്ങൾക്കും വേണ്ടി വിശ്വസ്തതയോടും സ്നേഹത്തോടും കൂടി അദ്ദേഹം 6 പതിറ്റാണ്ടുകൾ സമർപ്പിച്ചു," ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.

കഴിഞ്ഞ ഒരു വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ശുക്ല, ഞായറാഴ്ചയാണ് അന്തരിച്ചത്. ഒരാഴ്ച മുൻപ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം, പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ഔദ്യോഗിക പദവിയല്ലെങ്കിലും, പതിറ്റാണ്ടുകൾ നീണ്ട സംഭാവനകളെ മാനിച്ച് പരേതനായ ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമാണ് അദ്ദേഹത്തിന് "രാജകീയ ഫോട്ടോഗ്രാഫർ" എന്ന പേര് നൽകിയത്. 1960-കൾ മുതൽ യുഎഇയുടെ ചരിത്രം രേഖപ്പെടുത്തുന്ന അദ്ദേഹത്തിന്റെ അമൂല്യമായ ഫോട്ടോഗ്രാഫിക് ശേഖരം സായിദ് നാഷണൽ മ്യൂസിയത്തിലും ഇത്തിഹാദ് മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

renowned uae royal photographer ramesh shukla, who documented key moments in the nation’s history, has passed away. sheikh hamdan paid heartfelt tribute, recalling his iconic images that captured the leadership, heritage and transformation of the united arab emirates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago