HOME
DETAILS

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

  
Web Desk
February 17, 2026 | 5:50 AM

Vizhinjam Food Poisoning Incident Hotel Shut Down After Two Deaths

കൊല്ലം: വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥലത്ത് പരിശോധന നടത്തും. നിലവില്‍ ഹോട്ടല്‍ താല്‍ക്കാലികമായി അടപ്പിച്ച് സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. 

നിലമേല്‍ പ്ലാച്ചിയോട് സ്വദേശിനി റഷീദ ബീവി (58), മരുമകന്‍ ഷാജി (48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് അഞ്ചംഗ സംഘം മീന്‍ വിഭവങ്ങള്‍ കഴിച്ചിരുന്നു. മടക്കയാത്രയ്ക്കിടെ സംഘത്തിലുണ്ടായിരുന്നവര്‍ക്ക് ചര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഉടന്‍ തന്നെ ഇവരെ നിലമേലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഷാജിയും റഷീദ ബീവിയും മരണത്തിന് കീഴടങ്ങി. ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷാജിക്ക് നേരത്തെ തന്നെ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജിയാണ് മരണ കാരണമെന്നുമാണ് പ്രാഥമിക നിഗമനം. അതേസമയം ഭക്ഷ്യവിഷബാധയെന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്നാണ് വിഴിഞ്ഞം പൊലീസ് വിശദമാക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി

Kerala
  •  2 days ago
No Image

ചില രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി അനുമതി നല്‍കിയതായി ഇറാന്‍

International
  •  2 days ago
No Image

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

Kerala
  •  2 days ago
No Image

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, തലയുയര്‍ത്തി നില്‍ക്കും'; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

Kerala
  •  2 days ago
No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  2 days ago
No Image

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണം, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; രാജ്യസഭയിൽ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹർഭജൻ സിംഗ്

National
  •  2 days ago
No Image

യുവതിയെ 'പോട്ടറ്റോ' എന്ന് വിളിച്ച് വംശീയ അധിക്ഷേപം; തൊഴിലുടമ 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

International
  •  2 days ago
No Image

ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഈ 'കണക്കുകൂട്ടലുകൾക്ക്' ഗുരുതരമായ വില നൽകേണ്ടി വരും, ശക്തമായ മറുപടിയുമായി ഇറാൻ 

International
  •  2 days ago