HOME
DETAILS

കിങ് സൽമാൻ റോയൽ റിസർവിൽ പക്ഷി സർവേ പൂർത്തിയായി; 2,850 അപൂർവ ഇനങ്ങളെ കണ്ടെത്തി

  
February 17, 2026 | 1:06 PM

king salman reserve rare birds survey saudi arabia

റിയാദ്: സഊദി അറേബ്യയിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് വികസന അതോറിറ്റിയുടെ പരിധിയിൽ 2,850ലധികം അപൂർവ്വ ഇനം വേട്ടയാടി പക്ഷികളെ കണ്ടെത്തി. പക്ഷികളുടെ സുര​ക്ഷിത താവളമായാണ് ഈ പ്രദേശത്തെ കണക്കാക്കുന്നത്. ദേശീയ തലത്തിൽ നടന്ന സ്റ്റെപ്പി ഈഗിളുകളുടെ കണക്കെടുപ്പിലാണ് ഈ വിവരം അധികൃതർക്ക് ല​ഭിച്ചത്. സഊദി ഓർണിത്തോളജിക്കൽ സൊസൈറ്റി, നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ്, ബേർഡ് ലൈഫ് ഇന്റർനാഷനൽ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ജനുവരി 16 മുതൽ 26 വരെയായിരുന്നു ഈ നിരീക്ഷണം.

1,600ലധികം സ്റ്റെപ്പി ഈഗിളുകൾ, 1,200ലധികം കരിമ്പരുന്തുകൾ, 35 സിനേറിയസ് വൾച്ചറുകൾ, 25 ഈസ്റ്റേൺ ഇംപീരിയൽ ഈഗിളുകൾ തുടങ്ങിയ പക്ഷികളെയാണ് നിരീക്ഷിച്ചത്. അതിരാവിലെയും വൈകുന്നേരവുമാണ് ഫീൽഡ് ടീമുകൾ നിരീക്ഷണം നടത്തിയത്. പക്ഷികൾ കൂടുതൽ സജീവമാകുന്ന സമയമായതിനാലാണ് ഈ സമയം തെരഞ്ഞെടുത്തത്. അത്യാധുനിക മാർഗങ്ങളും സർവ്വേയും സ്വീകരിച്ചാണ് നിരീക്ഷണം നടത്തിയത്. വൈദ്യുത ലൈനുകളിൽ തട്ടി പക്ഷികൾ ചാവുന്നത് ഒഴിവാക്കാൻ അതോറിറ്റി സ്വീകരിച്ച നടപടികളെല്ലാം ഫലം കണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വൈൽഡ് ലൈഫുമായി ചേർന്ന് മീഡിയം വോൾട്ടേജ് പവർ ടവറുകളിൽ ഇൻസുലേഷൻ പണികൾ പൂർത്തിയാക്കിയതിനാൽ പക്ഷികൾ ഷോക്കേറ്റ് മരിച്ച സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടുത്തെ പക്ഷി വർഗങ്ങളിൽ 88 ശതമാനവും ദേശാടന പക്ഷികളാണ്. ബാക്കി 12 ശതമാനം മാത്രമാണ് സ്ഥിരതാമസക്കാരായ പക്ഷികൾ.

Over 2,850 rare birds of prey, including endangered Steppe Eagles, were recorded at the King Salman bin Abdulaziz Royal Reserve in Saudi Arabia. The survey highlights the reserve's success in habitat protection and bird safety measures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോലഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ക്രൂരമർദനം; 20 ലക്ഷത്തിന്റെ നാശനഷ്ടം, ബസ് ജീവനക്കാർക്കെതിരെ കേസ്

Kerala
  •  12 days ago
No Image

ക്യുനെറ്റ് തട്ടിപ്പ്: 11 സ്ത്രീകൾ ഉൾപ്പെടെ 32 പേർ പിടിയിൽ; കുടുങ്ങിയത് ഐടി ജീവനക്കാരും ഉദ്യോഗാർത്ഥികളും

crime
  •  12 days ago
No Image

വായു മലിനീകരണം മുതൽ മൈക്രോപ്ലാസ്റ്റിക്സ് വരെ.. ക്യാൻസർ രോഗത്തിന്റെ വിവിധ കാരണങ്ങളും പ്രതിരോധത്തിനുള്ള വഴികളും

International
  •  12 days ago
No Image

വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; രണ്ടുദിവസത്തിനുള്ളിൽ സംസ്ഥാനത്ത് വ്യാപക മഴയെത്തും

Kerala
  •  12 days ago
No Image

ഫലസ്തീനികളെ കൊന്നൊടുക്കാന്‍ ഇസ്‌റാഈലിന് ലൈസന്‍സ് നല്‍കിയിരിക്കുകയാണ് ലോകം; രൂക്ഷ പ്രതികരണവുമായി യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍

International
  •  12 days ago
No Image

25 ലക്ഷം തലയ്ക്ക് വിലയുള്ള മാവോയിസ്റ്റ് പപ്പാ റാവുവും 17 അനുയായികളും കീഴടങ്ങുന്നു

National
  •  12 days ago
No Image

നിമിഷ പ്രിയ കേസ് പരി​ഗണിക്കുന്നത് സുപ്രിം കോടതി അനിശ്ചിതമായി നീട്ടിവച്ചു

National
  •  12 days ago
No Image

പോക്സോ കേസും ക്രിമിനൽ വിവാദങ്ങളും; 5 കോടിക്ക് നിലനിർത്തിയ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കി ആർസിബി

Cricket
  •  12 days ago
No Image

സർക്കാർ ഏറ്റെടുക്കുന്ന സ്വകാര്യ വാഹനങ്ങളുടെ അപകടബാധ്യത ഇൻഷുറൻസ് കമ്പനിക്കല്ല; ഉത്തരവാദിത്തം അധികാരികൾക്കെന്ന് സുപ്രീം കോടതി

National
  •  12 days ago
No Image

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ഓട്ടോയിലും ഇടിച്ചു; പാലക്കാട് അധ്യാപികയ്ക്ക് ദാരുണാന്ത്യം

Kerala
  •  12 days ago