HOME
DETAILS

'ഞാൻ ശരിയായ പാത കണ്ടെത്തി'; ഇസ്‌ലാം സ്വീകരിച്ച ശേഷം അൽ നസറിന്റെ ബ്രസീലിയൻ വനിതാ താരം കാത്‌ലീൻ സൂസ കുറിച്ചു; മക്കയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

  
Web Desk
February 17, 2026 | 9:09 AM

Brazilian Football Star Kathellen Sousa Embraces Islam

റിയാദ്: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കുന്ന സൗദിയിലെ അൽനസർ ക്ലബ്ബിന്റെ ബ്രസീലിയൻ വനിതാ താരം കാത്‌ലീൻ സൂസ ഇസ്‌ലാം മതം സ്വീകരിച്ചു. വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ താൻ തയ്യാറെടുക്കുകയാണെന്നും താരം അറിയിച്ചു. സ്പെയിനിലെ കരുത്തരായ റയൽ മാഡ്രിഡിൽ നിന്നും കഴിഞ്ഞ സീസണിലാണ് താരം സൗദിയിലെ പ്രൊ ലീഗിൽ കളിക്കാൻ എത്തിയത്. സെന്റർ ബാക്കായി കളിക്കുന്ന താരം ഏഴു തവണ ക്ലബ്ബിന് വേണ്ടി ജഴ്സി അണിഞ്ഞു. റയലിനു വേണ്ടി 44 തവണയും ബ്രസീൽ ദേശീയ ടീമിനായി 30 തവണയും പന്ത് തട്ടിയിട്ടിട്ടുണ്ട്. 

'ഞാൻ ശരിയായ പാത കണ്ടെത്തി' എന്ന അടിക്കുറിപ്പോടെ മക്കയിലെ വിശുദ്ധ ഹറമിന് മുന്നിൽ ഹിജാബ് ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ കാത്‌ലീൻ സൂസ തന്നെ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ചു. "ചെറിയ ചുവടുവെപ്പുകൾ, ഞാൻ ശരിയായ പാത കണ്ടെത്തി. ഞാൻ മാറ്റം ആഗ്രഹിക്കുന്നു," -താരം ട്വീറ്റ്‌ ചെയ്തു. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായ പോസ്റ്റിന് ഇതിനോടകം ലക്ഷക്കണക്കിന് വ്യൂസും ആയിരക്കണക്കിന് ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.

 പ്രിയതാരത്തിന്റെ ഇസ്‌ലാം ആശ്ലേഷണം ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ക്ലബ്ബ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ടു.

"ഞങ്ങളുടെ താരം കാത്‌ലീൻ സൂസയുടെ ജീവിതത്തിലെ ഈ സവിശേഷ നിമിഷം ഞങ്ങൾ സന്തോഷത്തോടെ പങ്കുവെക്കുന്നു. അവർക്ക് ഹൃദയത്തിൽ സമാധാനവും ശാന്തിയും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു," - ക്ലബ്ബ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

തന്റെ പുതിയ ജീവിത സാഹചര്യത്തെക്കുറിച്ച് കാത്‌ലീൻ വീഡിയോയിൽ പ്രതികരിച്ചത് ഇങ്ങനെയാണ്: "ഞാൻ ശരിയായ പാത കണ്ടെത്താനും എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പതിപ്പായി മാറാനും ശ്രമിക്കുകയായിരുന്നു. അത്രമാത്രം."

മുമ്പ് മുൻനിര യൂറോപ്യൻ ലീഗുകളിൽ തിളങ്ങിയ കാത്‌ലീൻ, സൗദിയിലെ പ്രൊഫഷണൽ ഫുട്‌ബോൾ രംഗത്ത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 

Kathellen Sousa, the prominent Brazilian defender for the Saudi club Al-Nassr FC (the same club as Cristiano Ronaldo) and former Real Madrid player, has officially announced her conversion to Islam.

The Announcement: Sousa shared her spiritual journey on X (formerly Twitter), posting photos of herself wearing a hijab at the Holy Mosque in Makkah.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  5 days ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  5 days ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  5 days ago
No Image

എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ

Kerala
  •  5 days ago
No Image

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധക്ക്: ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി; സഹായത്തിന് ഹെൽപ്പ് ലൈൻ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വീട്ടിലെ വോട്ട് ഏപ്രിൽ 4 വരെ; ആദ്യദിനം 10,922 വോട്ടുകൾ; 7561 മുതിർന്നവരും 3361 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

സെന്‍സസ് ആദ്യഘട്ടം നാളെ മുതൽ സെപ്റ്റംബർ വരെ; വീടുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് 33 ചോദ്യങ്ങൾ

National
  •  5 days ago
No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  6 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  6 days ago