HOME
DETAILS
MAL
മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്?
March 24, 2026 | 5:53 AM
മുംബൈ: ഐ.പി.എൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. എന്നാൽ മുംബൈ ഇന്ത്യൻസ് ഇപ്പോഴേ പ്രതിസന്ധിയിലാണ്. ടീമിലെ പ്രധാന പേസർ ജസ്പ്രിത് ബുംറ ആദ്യ മത്സരത്തിൽ കളിക്കുമോ എന്ന് ഉറപ്പില്ല. ബുംറ ഇന്നലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ എത്തിയതാണ് ടീമിനെ ആശങ്കപ്പെടുത്തുന്നത്. താരത്തിന് പരുക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. സ്ഥിരമായി ഉള്ള പരിശോധനയ്ക്കായി താരം എത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്.
മുംബൈ ടീം ക്യാംപിൽ ഇതുവരെ ബുംറ ജോയിൻ ചെയ്തിട്ടില്ല. ടി20 ലോകകപ്പ് ജേതാക്കളായ ടീമിലെ നാലു പേർക്ക് കൂടുതൽ അവധി അനുവദിച്ചിട്ടുണ്ടെന്ന് മുംബൈ കോച്ച് മഹേല ജയവർധനെ പറഞ്ഞിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മാർച്ച് 29നാണ് മുംബൈയുടെ ആദ്യ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."