HOME
DETAILS
MAL
4ജി മാറ്റം ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം
backup
September 11 2016 | 19:09 PM
ഇന്റര്‍നെറ്റ് സേവന ദാതാക്കളായ മൊബൈല്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി ടെലികോം മന്ത്രാലയം പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടാതെ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ മാറ്റം വരുത്താന്‍ മൊബൈല്‍ കമ്പനികള്‍ക്കാവില്ല. നിലവില്‍ 2ജിയില്‍ നിന്ന് 3 ജിയിലേക്കും 3ജിയില്‍ നിന്ന് 4 ജിയിലേക്കും കമ്പനികള്‍ ഉപഭോക്താവിന്റെ അപേക്ഷയില്ലാതെ തന്നെ മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ടെലികോം മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."