HOME
DETAILS

മദീനയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

  
February 17, 2026 | 4:16 PM

kozhikode native dies in tragic road accident in medina

മദീന: സഊദിയിലെ മദീനയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ പ്രവാസി അന്തരിച്ചു. പേരാമ്പ്ര കുത്താളി സ്വദേശി പാണമ്പ്ര കൊയ്‌ലോത്ത് അബ്ദു (67) ആണ് തിങ്കളാഴ്ച മരിച്ചത്.

മസ്‌ജിദുൽ ഖുബ പരിസരത്തുവെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു വിദേശിയുടെ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അബ്ദുവിനെ ഉടൻ തന്നെ മദീനയിലെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 15 വർഷമായി മദീനയിലെ ഒരു ഈത്തപ്പഴ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ 23 വർഷമായി സഊദിയിൽ പ്രവാസിയായിരുന്നു.

പരേതരായ മൂസ-കുഞ്ഞാമി ദമ്പതികളുടെ മകനാണ് അബ്ദു. ഭാര്യ: ജമീല. മക്കൾ: അൻവർ, അഷ്ക്കർ, താഹിറ, ജസീല, അരീഫ.

മരണാനന്തര നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്‌ച ഇശ നമസ്കാരത്തിന് ശേഷം മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ വേഗത്തിലാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവിഹിത ബന്ധം ആരോപിച്ച് യുവതിക്ക് നേരെ ആൾക്കൂട്ടാക്രമണം; തെരുവിലൂടെ വലിച്ചിഴച്ചു, നിർബന്ധിച്ച് സിന്ദൂരം ചാർത്താൻ ശ്രമം

crime
  •  3 days ago
No Image

മഹാരാഷ്ട്രയിൽ ആൾ ദൈവ പീഡന കഥകൾ ആവർത്തിക്കപ്പെടുന്നു; പ്രതികൾക്ക് സർക്കാർ ഉന്നതരുമായി അടുത്ത ബന്ധം ┃in-depth

National
  •  3 days ago
No Image

അർജന്റീനിയൻ മണ്ണിലെ വിടവാങ്ങൽ മത്സരത്തിൽ വിതുമ്പി മെസ്സി; ഗോളടിച്ചും ഗോളടിപ്പിച്ചും ഇതിഹാസം; സാംബിയയെ തകർത്ത് അർജന്റീന

Football
  •  3 days ago
No Image

ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ; ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് ഇരു നേതാക്കളും

uae
  •  3 days ago
No Image

ട്രംപിനോട് കടക്ക് പുറത്ത്; യുദ്ധം മാസങ്ങൾ നീണ്ടാലും സജ്ജമെന്ന് ഇറാൻ; അമേരിക്കൻ അവകാശവാദങ്ങൾ തള്ളി വിദേശകാര്യ മന്ത്രി

International
  •  3 days ago
No Image

വീണ്ടും വിവാദ നീക്കവുമായി ബി ഗോപാലകൃഷ്ണന്‍; ഗുരുവായൂരിലെ മുസ്‌ലിം എം.എല്‍.എമാരുടെ പേരുകള്‍ പ്രദര്‍ശിപ്പിച്ച് ഫ്‌ളക്‌സ്

Kerala
  •  3 days ago
No Image

ഉ‍ർദു പണ്ഡിതൻ ഡോ: കെ.പി ശംസുദ്ദീൻ തിരൂർക്കാട് വിരമിച്ചു

Kerala
  •  3 days ago
No Image

ഇന്ത്യയിൽ ശൈത്യകാലം പടിയിറങ്ങുന്നു; 2026-ൽ തണുപ്പ് കുറഞ്ഞു, ഫെബ്രുവരിയിൽ ശീതതരംഗമേ ഉണ്ടായില്ല

Weather
  •  3 days ago
No Image

യുഎഇയിൽ മഴ തുടരുന്നു; പാലങ്ങൾക്കും തുരങ്കങ്ങൾക്കും താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊലിസ് മുന്നറിയിപ്പ്

uae
  •  3 days ago
No Image

വിജയ് പത്രിക നൽകാനിരിക്കെ തിരുച്ചിറപ്പള്ളിയിൽ സ്റ്റാലിന്റെ അപ്രതീക്ഷിത നീക്കം; സ്ഥാനാർത്ഥിക്കൊപ്പം മോർണിങ്ങ് വാക്ക്

National
  •  3 days ago