HOME
DETAILS

എണ്ണപ്പലഹാരങ്ങളില്ലാത്ത ഒരു നോമ്പ് കാലം; ആരോഗ്യകരമായ ഇഫ്താറിനായി ചില എളുപ്പവഴികള്‍

  
February 19, 2026 | 6:37 AM

healthy Iftar nutritious alternatives to replace fried snacks this ramadan

 

റമദാന്‍ മാസം മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള സമയമാണ്. എന്നാല്‍ പലപ്പോഴും നോമ്പ് തുറക്കുന്ന സമയത്ത് മേശപ്പുറത്ത് നിറയുന്ന എണ്ണയില്‍ വറുത്ത പലഹാരങ്ങളും അമിതമായ മധുരവും നമ്മുടെ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. പകല്‍ മുഴുവന്‍ വിശ്രമത്തിലായിരുന്ന ദഹനവ്യവസ്ഥയിലേക്ക് പെട്ടെന്ന് കൊഴുപ്പും പഞ്ചസാരയും എത്തുന്നത് ക്ഷീണത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഈ നോമ്പ് കാലം നമുക്ക് അല്‍പം വ്യത്യസ്തമായി പരീക്ഷിച്ചാലോ? ആരോഗ്യകരമായ എളുപ്പ വഴികള്‍ എന്തൊക്കെയാണെന്നു നോക്കാം.

തുടക്കം ഈത്തപ്പഴത്തില്‍ നിന്ന്

നോമ്പ് തുറക്കുമ്പോള്‍ പ്രവാചക ചര്യ കൂടിയായ ഈത്തപ്പഴത്തിന് വലിയ പ്രാധാന്യമുണ്ട്. വെറും വയറ്റില്‍ ഈത്തപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ക്രമീകരിക്കാനും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാനും സഹായിക്കും. ഇതിനൊപ്പം ഒരു ഗ്ലാസ് സാധാരണ വെള്ളം കുടിക്കുന്നത് ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാന്‍ സഹായിക്കും.

 

jeerka .jpg

പഴങ്ങളുടെ മധുരം പകരമാകട്ടെ

കൃത്രിമ നിറങ്ങളും എസ്സന്‍സും ചേര്‍ത്ത ജ്യൂസുകള്‍ക്ക് പകരം ഫ്രഷ് പഴങ്ങള്‍ ശീലമാക്കാം. തണ്ണിമത്തന്‍, പപ്പായ, ഓറഞ്ച് എന്നിവ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. പപ്പായ കഴിക്കുന്നത് നോമ്പിന് ശേഷമുള്ള ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വളരെ നല്ലതാണ്.

വറുത്തതല്ല, ആവിയില്‍ വെന്തതാണ് ഗുണം

നമുക്ക് പ്രിയപ്പെട്ട സമോസയ്ക്കും ഉന്നക്കായയ്ക്കും പകരം ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ പരീക്ഷിക്കൂ.

ഇലയടയോ കൊഴുക്കട്ടയോ- ഇതിലെ ശര്‍ക്കരയും തേങ്ങയും പ്രകൃതിദത്തമായ ഊര്‍ജ്ജം നല്‍കുന്നു.

പുഴുങ്ങിയ പയര്‍ വര്‍ഗങ്ങള്‍- മുളപ്പിച്ച പയറോ കടലയോ പുഴുങ്ങി അല്‍പം സവാളയും തേങ്ങയും ചേര്‍ത്ത് കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

 

soup.jpg


ജീരക കഞ്ഞി


കേരളത്തിലെ നോമ്പ് തുറകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ജീരകക്കഞ്ഞി. ഔഷധഗുണമുള്ള ജീരകവും ഉലുവയും ചേര്‍ത്ത കഞ്ഞി വയറിന് തണുപ്പ് നല്‍കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. വന്‍പയറോ പച്ചക്കറികളോ ചേര്‍ത്ത കഞ്ഞി ഒരു സമ്പൂര്‍ണ്ണ പോഷകാഹാരമാണ്.

സൂപ്പും സലാഡും

അത്താഴത്തിന് മുന്‍പായി ഒരു ബൗള്‍ വെജിറ്റബിള്‍ സൂപ്പോ ചിക്കന്‍ സൂപ്പോ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത സലാഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ നാരുകള്‍ (Fiber) നല്‍കും.

 

ശ്രദ്ധിക്കുക

പതുക്കെ കഴിക്കുക- ദീര്‍ഘനേരത്തെ വിശപ്പിന് ശേഷം വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് ദഹനം സുഗമമാക്കും.

മധുരം കുറയ്ക്കാം- ചായയിലോ ജ്യൂസിലോ പഞ്ചസാരയ്ക്ക് പകരം തേനോ ശര്‍ക്കരയോ മിതമായ അളവില്‍ ഉപയോഗിക്കാം.

ഇടവേളകളില്‍ വെള്ളം കുടിക്കുക- നോമ്പ് തുറന്നത് മുതല്‍ അത്താഴം വരെ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക.

 

Swapping fried snacks for steamed foods and fresh fruits during Iftar can help you stay more energetic and maintain better health throughout Ramadan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  11 days ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

International
  •  11 days ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  11 days ago
No Image

ഷമിയുടെ പന്തുകളിൽ വിറച്ച് ഹൈദരാബാദ്; ക്ലാസൻ-നിതീഷ് സെഞ്ച്വറി കൂട്ടുകെട്ടിൽ ലക്നൗവിനെതിരെ ഭേദപ്പെട്ട സ്കോർ

Cricket
  •  11 days ago
No Image

പ്രണയവിവാഹം: മകളെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊന്നു; പിതാവ് അറസ്റ്റിൽ, ഒത്താശ ചെയ്ത ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

National
  •  11 days ago
No Image

സുബ്ഹി നമസ്‌കരിക്കാനെത്തിയ ഫലസ്തീനിയെ പള്ളിയില്‍ കയറി നായയെ വിട്ട് കടിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം; വീഡിയോ 

International
  •  11 days ago
No Image

'ദയവായി വന്ന് കളിക്കണമെന്ന് ബിസിസിഐയോട് അപേക്ഷിച്ച് ബംഗ്ലാദേശ്'; ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നാലെ ബിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Cricket
  •  11 days ago
No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  11 days ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  11 days ago
No Image

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

Kerala
  •  11 days ago