HOME
DETAILS

ഇഫ്താര്‍/  കാജു കാജുര്‍ കൂള്‍ പഞ്ച്: ഇഫ്താറിന് മാറ്റുകൂട്ടാന്‍ ഒരു സ്‌പെഷല്‍ ഡ്രിങ്ക്

  
Web Desk
February 18, 2026 | 7:39 AM

Kaju Khajur Cool Punch

 


റമദാന്‍ മാസത്തിലെ പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന നോമ്പിന് ശേഷം ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കാന്‍ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേര്‍ത്ത ഈ പാനീയം മികച്ചതാണ്. രുചികരവും പോഷകസമൃദ്ധവുമായ 'കാജു കാജുര്‍ കൂള്‍ പഞ്ച്' എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

 

ka1.jpg

ചേരുവകള്‍

അണ്ടിപ്പരിപ്പ് (Cashew): 6 എണ്ണം

ഈത്തപ്പഴം (Dates): 4 എണ്ണം (കുരു കളഞ്ഞത്)

തണുത്ത പാല്‍: ആവശ്യത്തിന്

പഞ്ചസാര: ആവശ്യത്തിന് (വേണമെങ്കില്‍ മാത്രം)

 

ഏലയ്ക്കാപ്പൊടി: ഒരു നുള്ള്

ഐസ് ക്യൂബ്‌സ്: ആവശ്യത്തിന്

ഉരുക്കിയ ചോക്ലേറ്റ് (Melted Chocolate): ഗ്ലാസ് അലങ്കരിക്കാന്‍

കറുത്ത മുന്തിരി & പച്ച മുന്തിരി: അലങ്കരിക്കാന്‍

കാരറ്റ്: ഗ്രേറ്റ് ചെയ്തത് (അലങ്കരിക്കാന്‍)

ka.jpg


തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറിലേക്ക് അണ്ടിപ്പരിപ്പ്, കുരു കളഞ്ഞ ഈത്തപ്പഴം എന്നിവ ചേര്‍ക്കുക. ഇതിലേക്ക് മധുരം വേണമെന്നുണ്ടെങ്കില്‍ ആവശ്യത്തിന് പഞ്ചസാരയും കുറച്ച് തണുത്ത പാലും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

നന്നായി അരഞ്ഞു വരുമ്പോള്‍ ഇതിലേക്ക് ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും ഐസ് ക്യൂബുകളും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക.

വിളമ്പാനായി എടുത്ത ഗ്ലാസിന്റെ വശങ്ങളില്‍ ഉരുക്കിയ ചോക്ലേറ്റ് ചുറ്റിച്ചെടുത്ത് ഗ്ലാസ് മനോഹരമാക്കുക.

തയ്യാറാക്കി വച്ചിരിക്കുന്ന പാനീയം ഈ ഗ്ലാസിലേക്ക് പകരുക.

ടോപ്പിങ്‌സ്: ഇതിന് മുകളിലായി കറുത്ത മുന്തിരിയും പച്ച മുന്തിരിയും ചേര്‍ക്കുക. അവസാനം ഗ്രേറ്റ് ചെയ്ത കാരറ്റ് കൂടി മുകളില്‍ വിതറി തണുപ്പോടെ കുടിക്കാം..!


A perfect Iftar energy drink made with dates and cashews. Method: Blend 6 cashews, 4 pitted dates, sugar (optional), and cold milk. Add a pinch of cardamom powder and ice cubes, then blend again. Serving: Coat the inside of a chilled glass with melted chocolate. Pour the drink and garnish with black grapes, green grapes, and grated carrots.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  10 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  10 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  10 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  10 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  10 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  10 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  10 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  10 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  10 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  10 days ago