സഊദി വിഷൻ 2030; കാനഡയുമായി കൈകോർത്ത് സഊദി, ഐ.ടി-ഖനന മേഖലകളിൽ വൻ നിക്ഷേപം ലക്ഷ്യം
റിയാദ്: സഊദി അറേബ്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക ബന്ധം ഇനിയും കൂടുതൽ ദൃഢമാകും. സഊദിയുടെ 'വിഷൻ 2030' പദ്ധതിയിൽ സജീവ പങ്കാളിയാവാൻ ഒരുങ്ങുകയാണ് കാനഡ. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ വലിയ മാറ്റമുണ്ടായതായി കനേഡിയൻ മന്ത്രി സോളമൻ ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെലികോം മേഖലകളിലാണ് പങ്കാളിത്തം കൂടുതൽ ശക്തമാകുക.
കോഹിയർ, ഓപ്പൺ ടെക്സ്റ്റ് തുടങ്ങിയ പ്രമുഖ കനേഡിയൻ കമ്പനികൾ ഇതിനകം തന്നെ റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ആസ്ഥാനം തുറന്നുകഴിഞ്ഞിട്ടുണ്ട്. ഖനനം, ആരോഗ്യം, പ്രതിരോധം, ക്രിയേറ്റീവ് ഇക്കണോമി തുടങ്ങിയ മേഖലകളിൽ 150ലധികം കനേഡിയൻ കമ്പനികൾ നിലവിൽ സഊദിയിൽ പ്രവർത്തിക്കുന്നുണ്ട്. സഊദി ഐ.ടി മന്ത്രി അബ്ദുല്ല അൽസ്വഹാ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അധികൃതർ, പ്രമുഖ സ്വകാര്യ കമ്പനികളുടെ സി.ഇ.ഒമാർ എന്നിവരുമായി സോളമൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. കനേഡിയയുമായുള്ള സഊദിയുടെ സഹകരണം കൂടുതൽ വേഗത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Saudi Arabia and Canada strengthen economic relations under Vision 2030. With a new MoU expected soon, cooperation targets AI, mining, and healthcare, as over 150 Canadian firms and major tech hubs establish a presence in the Kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."