HOME
DETAILS

ചൂരൽമല-മുണ്ടക്കൈ വ്യാപാരികൾക്ക് താങ്ങായി പ്രിയങ്ക ഗാന്ധി; സർക്കാർ സഹായം ലഭിക്കാത്ത 40 കടയുടമകൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം

  
Web Desk
February 20, 2026 | 10:27 AM

priyanka gandhi supports chooralmala-mundakkai traders 5 lakh each for 40 shop owners left out of govt aid

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം തകർത്ത ചൂരൽമലയിലെയും മുണ്ടക്കൈയിലെയും വ്യാപാരികൾക്ക് കൈത്താങ്ങുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ഇതുവരെ സർക്കാർ സഹായങ്ങൾ ലഭിക്കാത്ത 40 കച്ചവട സ്ഥാപന ഉടമകൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് എംപി അറിയിച്ചു.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികൾ നേരിട്ടെത്തി തങ്ങളുടെ സങ്കടം ബോധിപ്പിച്ചതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധി അടിയന്തരമായി ഈ സഹായം ഉറപ്പാക്കിയത്. കച്ചവടം പുനരാരംഭിക്കാനോ ജീവിതം കരുപിടിപ്പിക്കാനോ മാർഗമില്ലാതെ പ്രതിസന്ധിയിലായ കുടുംബങ്ങൾക്കാണ് ഈ തുക വലിയ ആശ്വാസമാകുന്നത്.

2026-02-2015:02:54.suprabhaatham-news.png
 

പുനരധിവാസ ടൗൺഷിപ്പ് ഉദ്ഘാടനം ഫെബ്രുവരി 25-ന്

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 25-ന് വൈകുന്നേരം 4 മണിക്ക് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കാനിരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും. 

ഒന്നാം ഘട്ടത്തിൽ 178 വീടുകൾ പൂർത്തിയായി. ആകെ 410 വീടുകളാണ് പദ്ധതിയിലുള്ളത്. 1000 ചതുരശ്രയടിയിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലാണ് നിർമ്മാണം. ഭാവിയിൽ രണ്ടാം നില പണിയാനുള്ള അടിത്തറയും ഇതിനുണ്ട്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ, ലൈബ്രറി, കളിസ്ഥലം എന്നിവ ടൗൺഷിപ്പിന്റെ ഭാഗമായി ഒരുക്കും.

റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ദുരന്തം നടന്ന മാസങ്ങൾക്കുള്ളിൽ തന്നെ അതിവേഗത്തിൽ പുനരധിവാസം ഉറപ്പാക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും ഏകോപിത പ്രവർത്തനത്തിന്റെ ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു.

 

 

Wayanad MP Priyanka Gandhi has announced financial assistance of 5 lakh each for 40 shop owners in Chooralmala and Mundakkai who have not yet received government aid following the devastating landslides. The assistance was arranged after the traders personally met the MP to discuss their livelihood struggles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  7 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  7 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  7 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  7 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  7 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  7 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  7 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  7 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  7 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  7 days ago