HOME
DETAILS

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

  
Web Desk
February 21, 2026 | 4:36 AM

youth congress protesters breach security at health ministers residence commissioner demands report on police failure

 

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പൊലിസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. സ്‌പെഷല്‍ ബ്രാഞ്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിട്ടും വസതിക്ക് മുന്നില്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചില്ലെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ കന്റോണ്‍മെന്റ് എസിപിയോട് വിശദീകരണം തേടും.

ഇന്ന് രാവിലെ ഏഴ് മണിയോടെ മന്ത്രി വസതിയില്‍ നിന്നു പുറപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഏഴരയോടെ മുദ്രാവാക്യം വിളികളുമായി ഇരച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീടിന് മുന്നില്‍ റീത്ത് വച്ചു.

പ്രതിഷേധം നടക്കുമ്പോള്‍ വെറും മൂന്ന് പൊലിസുകാര്‍ മാത്രമാണ് വസതിക്ക് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. 
പ്രതിഷേധം തുടങ്ങി 15 മിനിറ്റുകള്‍ക്ക് ശേഷമാണ് കൂടുതല്‍ പൊലിസുകാര്‍ സ്ഥലത്തെത്തിയത്.
സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപോര്‍ട്ട് ഗൗരവമായി എടുക്കുന്നതില്‍ പ്രാദേശിക പൊലിസിന് വീഴ്ച സംഭവിച്ചു.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും കൈയേറ്റവുമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രദേശത്ത് വലിയ തോതിലുള്ള കൈയാങ്കളിയാണ് നടന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രവര്‍ത്തകരെ പൊലിസ് സ്ഥലത്തുനിന്നു നീക്കിയത്.

Massive security lapse reported at Health Minister's official residence in Thiruvananthapuram as Youth Congress protesters breach the perimeter despite Special Branch warnings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  3 days ago
No Image

ദേശീയപാതയില്‍ സിസിടിവി സ്ഥാപിച്ച് ചാരപ്പണി; പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ നാലുപേര്‍ക്കെതിരെ കേസ് 

National
  •  3 days ago
No Image

മെലീഹ മരുഭൂമിയിൽ സൺസെറ്റ് സഫാരിയും സ്റ്റാർഗേസിംഗും; ഈദ് അവധിക്ക് പ്രത്യേക പാക്കേജുകളുമായി ഷാർജ

uae
  •  3 days ago
No Image

സഊദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു

Kerala
  •  3 days ago
No Image

ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പ്രാദേശിക വിഷയം മാത്രം; ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  3 days ago
No Image

പതിനാറാം നിയമസഭയുടെ അമരത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; 101 അം​ഗങ്ങളുടെ പിന്തുണ

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി

Kerala
  •  3 days ago
No Image

ഇറാനെതിരായ ആക്രമണത്തില്‍നിന്ന് യു.എസ് അവസാനനിമിഷം പിന്‍വാങ്ങിയതിന് കാരണം ഹജ്ജ് സീസണ്‍?; അറബ് നേതാക്കളുടെ മുന്നറിയിപ്പ് ട്രംപിന് അംഗീകരിക്കേണ്ടി വന്നു

International
  •  3 days ago
No Image

സിപിഎം നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലകാര്യം; കെ.കെ രാഗേഷിനെ പിന്തുണച്ച് ബിജെപി എംപി  

Kerala
  •  3 days ago