പെരുന്നാള്‍- ഓണം കിറ്റ് വിതരണം
കാളികാവ്: കല്ലാമൂല കേളുനായര്‍ പടിയില്‍ ചോക്കാട് മണ്ഡലം കേരള കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.പി.എസ് ആബിദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ.പി രാജന്‍ അധ്യക്ഷനായി. വി.കെ ഉണ്ണികൃഷ്ണന്‍, ഗോപി വേങ്ങര, ഉണ്ണി മലപ്പുറം, മുപ്ര ഷറഫുദ്ദീന്‍, അന്നമ്മ മാത്യു, എറമ്പത്ത് ഹമീദ്, ടി.പി ജാഫര്‍, ബി.കെ കുഞ്ഞീന്‍, റഷീദ് കിളിയമണ്ണില്‍ സംസാരിച്ചു.
നിലമ്പൂര്‍: നിലമ്പൂരിയന്‍സ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് പെരുന്നാള്‍, ഓണം കിറ്റുകള്‍ വിതരണം ചെയ്തു. നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ ഉദ്ഘാടനം ചെയ്തു. സി.വി നസീര്‍, ശാന്തി, നൗറിന്‍ അനസ്, റിഫാന അഷ്‌റഫ്, മുഹമ്മദ്‌സഫീര്‍, ബാബു രാമംകുത്ത്, ആഷിഖ്, ആഷിഫ്, ശ്രീജിത്ത് പണിക്കര്‍, ജുനൈസ് വാഴയില്‍, ടി.കെ അനസ് മോന്‍, സനൂപ് കോല്‍ക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാളികാവ്: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണം ബലിപെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പരിരക്ഷയുടെ കീഴിലുള്ള രോഗികളില്‍ നിര്‍ധനരായവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞാപ്പ ഹാജി അധ്യക്ഷനായി. എന്‍. സൈതാലി, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ പി.ടി ഹാരിസ്, പഞ്ചായത്ത് അംഗങ്ങളായ കെ.നജീബ് ബാബു, ചാത്തുക്കുട്ടി, രാമചന്ദ്രന്‍, ആയിശ, ഇമ്പിച്ചി ബീവി, സൗമ്യ, വി.പി അസ്മാബി, കാളികാവ് സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. മുഹമ്മദലി, എ.എച്ച്.ഐ എ.പി പ്രമോദ് സംസാരിച്ചു.
ചുങ്കത്തറ: പരിരക്ഷ പദ്ധതിയിലെ കുടുംബങ്ങള്‍ക്ക് ചുങ്കത്തറ പഞ്ചായത്ത് കിറ്റ് വിതരണം ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ. സ്വപ്ന അധ്യക്ഷയായി. കെ.ടി കുഞ്ഞാന്‍, വല്‍സമ്മ സെബാസ്റ്റ്യന്‍, റിയാസ് ചുങ്കത്തറ, പുത്തലത്ത് മാനു, മിനിമോള്‍, സി.കെ സുരേഷ്, പമ്പില്‍ ബാവ, മുസ്തഫ കൊക്കഞ്ചീരി സംസാരിച്ചു.
കരുളായി: പഞ്ചായത്തിലെ താഴെ മൈലംമ്പാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെ ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. താഴെ മൈലംമ്പാറയില്‍ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.മനോജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലിസി ജോസ് അധ്യക്ഷനായി. പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസ്, 'അല്‍ഹംന്തുലില്ലാഹ് ' പ്രവാസി കൂട്ടായ്മ പ്രതിനിധികളായ ഫൈസല്‍, നാസര്‍, കെ.ടി സൈദലവി, ടി.സി അന്‍വര്‍, സംസാരിച്ചു.
കാളികാവ്: ആമപ്പൊയില്‍ മേഖല ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ 500 ഓളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ ഓണം കിറ്റുകള്‍ വിതരണം ചെയ്തു. ആമപ്പൊയിലില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. പി. ഖാലിദ് മാസ്റ്റര്‍, എം.എം ദാരിമി, ഇ.പി യൂസുഫ് ഹാജി, സി.പി മുഹമ്മദലി, എ.പി അബ്ദുട്ടി ഹാജി, വി.പി അസ്മാബി, പി.കമ്മുണ്ണി മാസ്റ്റര്‍, സി.ടി ഹംസ, വി.ടി ജുനൈദ്, പി. അക്ബര്‍, പി. ജംഷാദ്, പി. നജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."