കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു; കാളികാവ് വണ്ടൂര്‍ റോഡില്‍ ഗതാഗതം മുടങ്ങി മധുമല കുടിവെള്ള പദ്ധതിയുടെ കാളികാവ് ചോക്കാട് ഭാഗങ്ങളിലേക്കുള്ള വിതരണ പൈപ്പാണ് പൊട്ടിയത്
കാളികാവ്: കുടിവെള്ള പൈപ്പ് പൊട്ടി തകര്‍ന്നതോടെ കാളികാവ് വണ്ടൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പള്ളിശ്ശേരി ബാലവാടി പടിയിലാണ് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നത്. മധുമല കുടിവെള്ള പദ്ധതിയുടെ കാളികാവ് ചോക്കാട് ഭാഗങ്ങളിലേക്കുള്ള വിതരണ പൈപ്പാണ് പൊട്ടിയിട്ടുള്ളത്. റോഡിന്റെ അരികിലൂടെ സ്ഥാപിച്ച പൈപ്പ് പൊട്ടി ഉള്ളിലോട്ട് ഒഴുകി റോഡിന്റെ മധ്യത്തിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകിയത്.
ഇന്നലെ മുന്നോടെയാണ് റോഡിന്റെ മധ്യത്തിലൂടെ വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയത്. ജലവിതരണ പൈപ്പ് പൂട്ടിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും കുഴികള്‍ രൂപപ്പെടുകയും ഉള്‍ഭാഗങ്ങളില്‍ വിള്ളലുണ്ടാവുകയും ചെയ്തു.
ആഘോഷ ദിവസങ്ങളുടെ തലേന്ന് പൈപ്പ് പൊട്ടി ജലവിതരണം നിര്‍ത്തിയത് ഗുണഭോക്താക്കളെ പ്രയാസത്തിലാക്കിയിട്ടുണ്ട്. അവധി ദിവസങ്ങളായതിനാല്‍ തകരാര്‍ പരിഹരിക്കാന്‍ സമയം എടുക്കും. തകരാര്‍ തീര്‍ത്താല്‍ തന്നെ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ പ്രയാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."