HOME
DETAILS

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈം​ഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; വിസമ്മതിച്ചതോടെ ഭിന്നശേഷിക്കാരന് യുവതി ഉൾപ്പെടെ നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനം, ഹണി ട്രാപ്‌

  
Web Desk
February 25, 2026 | 8:34 AM

honey trap and attack against differently abled

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം. യുവതി ഉൾപ്പെട്ട നാലംഗ സംഘമാണ് ആക്രമിച്ചത്. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. സംഭവത്തിൽ പൊലിസ് കേസെടുത്തു. രണ്ട് പ്രതികൾ പിടിയിലായി. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കാൻ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ നീക്കം.

കഴിഞ്ഞ ദിവസമാണ് സംഭവം. സംസാര ശേഷിയില്ലാത്ത ഭിന്നശേഷിക്കാരനെ കേസിലെ ഒന്നാം പ്രതിയായ സഫ്ന ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ യുവതിയുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഇത് വിസമ്മതിച്ചതോടെ റൂമിലേക്ക് മറ്റുള്ളവർകൂടി എത്തി മർദ്ദിക്കുകയായിരുന്നു. 

ക്രൂരമായാണ് യുവാവിനെ ആക്രമിച്ചത്. മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. യുവാവിന്റെ കൈപ്പത്തിക്ക് ടോർച്ച് ഉപയോഗിച്ച് അടിച്ചതായും യുവാവിന്റെ പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ നഗ്ന ദൃശ്യങ്ങൾ നാലംഗ സംഘം പകർത്തുകയും ചെയ്തു. സംഭവത്തിൽ പൊലിസ് കൊലപാതകം കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. രണ്ട് പ്രതികളെ കടവന്ത്ര പൊലിസ് ഇന്നലെ രാത്രി തന്നെ പിടികൂടിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  21 hours ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  21 hours ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  21 hours ago
No Image

ഹെൽമറ്റിനുള്ളിൽ ഫോൺ, ചാർജിംഗ് ഓൺ! ഈ 'അതിസാമർത്ഥ്യം' ജീവനെടുക്കും; മുന്നറിയിപ്പുമായി എംവിഡി

Kerala
  •  21 hours ago
No Image

വിമാനത്താവള ടെര്‍മിനലില്‍ പ്രവേശനം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രം

oman
  •  a day ago
No Image

ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ വെളിപ്പെടുത്തൽ: എംഎൽഎ ഓഫിസിലേക്ക് മാർച്ചുമായി ബിജെപി; പത്തനാപുരത്ത് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

Kerala
  •  a day ago
No Image

ബൈക്കുകൾ മോഷ്ടിക്കും, രൂപമാറ്റം വരുത്തി തുച്ഛമായ വിലയ്ക്ക് വിൽക്കും; കോഴിക്കോട് 'കുട്ടി മോഷ്ടാക്കൾ' പിടിയിൽ

crime
  •  a day ago
No Image

പോക്സോ കേസിൽ പ്രതിക്ക് 100 വർഷം തടവ്; അന്വേഷണ സംഘത്തിന് ജില്ലാ പൊലിസ് മേധാവിയുടെ ആദരം

crime
  •  a day ago
No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  a day ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  a day ago