HOME
DETAILS

കുവൈത്തില്‍ ജോലി നോക്കുന്നുണ്ടോ? പുതിയ മാറ്റങ്ങള്‍ അറിഞ്ഞ് അപേക്ഷിക്കുക; ഡിജിറ്റല്‍ യുഗത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് തൊഴില്‍ വിപണി

  
Web Desk
February 26, 2026 | 4:30 AM

Kuwait Employment and Residency Trends in February 2026

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ വിപണിയില്‍ വന്‍തോതിലുള്ള അഴിച്ചുപണികള്‍ക്ക് 2026 തുടക്കം കുറിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ റിക്രൂട്ട്‌മെന്റ് രീതികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അധിഷ്ഠിത തൊഴില്‍ നിര്‍ണ്ണയങ്ങളും വ്യാപകമായതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലന്വേഷകര്‍ക്ക് പുതിയ നൈപുണ്യങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (PAM) സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തതിന്റെ ഭാഗമായി 'അഷല്‍' (Ashal) പോര്‍ട്ടല്‍ വഴി വര്‍ക്ക് പെര്‍മിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. 

പുതിയ തസ്തികകള്‍

സ്വകാര്യ മേഖലയിലെ 60 ശതമാനത്തിലധികം കമ്പനികളും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ചു തുടങ്ങി. റെസ്യൂം സ്‌ക്രീനിംഗ് മുതല്‍ പ്രാഥമിക ഇന്റര്‍വ്യൂ വരെ ഇപ്പോള്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയാണ് നടക്കുന്നത്. 
ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബര്‍ സെക്യൂരിറ്റി, എ.ഐ സ്‌പെഷ്യലിസ്റ്റ് എന്നീ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, പരമ്പരാഗത ക്ലറിക്കല്‍ ജോലികളില്‍ കുറവുണ്ടായിട്ടുണ്ട്. ഇക്കാരണത്താല്‍ ക്ലീഷേ ടൈപ്പ് ക്ലറിക്കല്‍/ടൈപ്പിങ് ജോലികള്‍ക്ക് ഇനി അപേക്ഷിക്കേണ്ടതില്ല.

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു 

വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനങ്ങളും ഈ വര്‍ഷം പ്രാബല്യത്തില്‍ വന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ സൂപ്പര്‍വൈസറി, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് തസ്തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടി തുടങ്ങി. 2026, 27 അധ്യയന വര്‍ഷത്തോടെ ഈ തസ്തികകള്‍ പൂര്‍ണ്ണമായും കുവൈത്ത് വല്‍കരിക്കാനാണ് ലക്ഷ്യം. സ്വകാര്യ മേഖലയിലെ ഐ.ടി, ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗങ്ങളിലും നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന കര്‍ശനമാക്കി.
താമസ രേഖകളില്ലാത്തവരെയും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരെയും കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടിക്കപ്പെടുന്നവരെ ഉടന്‍ നാടുകടത്താനാണ് നിര്‍ദ്ദേശം. 

ശമ്പളവും മിനിമം വേതനവും

2026ലെ കണക്കുകള്‍ പ്രകാരം കുവൈത്തിലെ ശരാശരി ശമ്പള നിരക്കുകള്‍ ഇങ്ങനെയാണ്:
* മിനിമം വേതനം: സ്വകാര്യ മേഖലയില്‍ 75 കുവൈത്ത് ദിനാറും (22,000 രൂപ) ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 60 ദിനാറുമായി (18,000 രൂപ) മിനിമം വേതനം തുടരുന്നു.
* പ്രൊഫഷണല്‍ ശമ്പളം: എഞ്ചിനീയര്‍മാര്‍ക്ക് 800 മുതല്‍ 1,200 ദിനാര്‍ വരെയും, സീനിയര്‍ മാനേജ്‌മെന്റ് തസ്തികകളില്‍ 2,000 ദിനാറിന് മുകളിലുമാണ് ശരാശരി ശമ്പളം.
* ലളിതമായ കരാറുകള്‍: അണ്‍ലിമിറ്റഡ് കരാറുകള്‍ നിര്‍ത്തലാക്കി പരമാവധി മൂന്ന് വര്‍ഷം കാലാവധിയുള്ള ഫിക്‌സഡ് കോണ്‍ട്രാക്റ്റുകള്‍ നിര്‍ബന്ധമാക്കി. കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ ജോലി മാറാന്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അനുവാദമുണ്ട്.

Summary: Kuwait is undergoing a significant transformation in its labor market and immigration policies, driven by Vision 2035 and a push for digital efficiency. Kuwait is set to introduce a regulated freelance visa (expected annual fee: 750–1,000 KWD). This groundbreaking scheme allows expatriates to work independently without a traditional local sponsor, aiming to curb the 'visa trade' and formalize the freelance economy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയില്‍ ബക്കറ്റുമായി രോഗികള്‍ നെട്ടോട്ടത്തില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജലക്ഷാമം രൂക്ഷം, ദുരിതം വിട്ടുമാറാതെ മൂന്നാം ദിനം

Kerala
  •  2 hours ago
No Image

നാടകമേ ഉലകം... പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ ഐ.സി.യുവിലാക്കുന്നു' വീണ ജോർജ്ജിനെതിരെ ഹർഷിന 

Kerala
  •  3 hours ago
No Image

സൊസൈറ്റികളുടെ അക്കൗണ്ട് ഓഡിറ്റ് നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ 

Kerala
  •  3 hours ago
No Image

1041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും; ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള കോൺഗ്രസ് വീടിന്റെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

Kerala
  •  3 hours ago
No Image

എക്‌സൈസ് ക്രൈംബ്രാഞ്ച് വിപുലീകരിക്കുന്നു; വനിതകളുൾപ്പെടെ 20 തസ്തികകൾ അനുവദിച്ചു

Kerala
  •  3 hours ago
No Image

'കേരളം' ശരിക്കും 'കേരളം' ആകുന്നു; പേരുമാറ്റത്തിനുള്ള കാത്തിരിപ്പിൽ ബംഗാൾ

National
  •  3 hours ago
No Image

മൂവാറ്റുപുഴയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  3 hours ago
No Image

എയിംസിനോ..മലപ്പുറത്ത് ഭൂമിയുണ്ട്.... പന്തല്ലൂരിലെ 400 ഏക്കർ ക്ഷേത്രഭൂമി ഉപയോഗിക്കാം

Kerala
  •  3 hours ago
No Image

രാഹുൽ ഗാന്ധി ഇന്നെത്തും; യു.ഡി.എഫ് നേതാക്കളുമായി നിർണായക ചർച്ച

Kerala
  •  3 hours ago
No Image

ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് ഇന്ന് വിദഗ്ധ പരിശോധന; എംആർഐ സ്കാനിംഗ് നടത്തും, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

Kerala
  •  3 hours ago