HOME
DETAILS

ട്രൈബ്യൂണലുകൾ കേന്ദ്രത്തിന്റെ സൃഷ്ടി, ഇപ്പോൾ വലിയ തലവേദന; അറ്റോർണി ജനറലിനോട് സുപ്രിംകോടതി

  
February 27, 2026 | 2:38 AM

cji surya kant expresses disccji surya kant expresses discontent over tribunals functioning calls them a liability

ന്യൂഡൽഹി: രാജ്യത്തെ ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്തെ ഒരു പ്രധാന സാമ്പത്തിക ട്രൈബ്യൂണലിലെ സാങ്കേതിക അംഗങ്ങൾ ഒരു വിധിയും എഴുതുന്നില്ലെന്നും വിധിന്യായങ്ങൾ എഴുതാൻ മറ്റൊരാളെ ഏൽപ്പിക്കുന്നുണ്ടെന്ന് വിശ്വസനീയമായ വിവരം ലഭിച്ചതായി ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി. ഇത് ജുഡീഷ്യറിയിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ട്രൈബ്യൂണലുകൾ ബാധ്യതയായി മാറുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

2021ലെ ട്രൈബ്യൂണൽ പരിഷ്‌കരണ നിയമം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ട്രൈബ്യൂണൽ അംഗങ്ങളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച്. ട്രൈബ്യൂണലുകൾ ജുഡീഷ്യറിയോട് ഉത്തരവാദിത്തമുള്ളവരല്ല, ഭൂമിയിലെ ആരോടും ഉത്തരവാദിത്തമുള്ളവരല്ല. ഇത് കേന്ദ്രത്തിന്റെ സൃഷ്ടിയാണെന്നും തലവേദനയായി മാറിയിരിക്കുന്നുവെന്നും അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് കോടതി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  10 days ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  10 days ago
No Image

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

Kerala
  •  10 days ago
No Image

കളിക്കളത്തിലെ രാജാക്കന്മാരില്ലാത്ത ലോകകപ്പ്; 2026 ലോകകപ്പ് കാണികളായി മാറുന്ന ലോകോത്തര താരങ്ങൾ

Football
  •  10 days ago
No Image

മൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്‌സ്‌കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story

Football
  •  10 days ago
No Image

വാടാനപ്പള്ളിയിലും 'കിറ്റ്' പ്രശ്‌നം; കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ബി.ജെ.പി ശ്രമം തടഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും; സംഘര്‍ഷം

Kerala
  •  10 days ago
No Image

എതിരാളിക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി; പിന്നാലെ പരാതി; യുവ താരത്തിന്റെ ഫോണ്‍ പിടിച്ചെടുപ്പിച്ച് മാഗ്നസ് കാള്‍സണ്‍

Others
  •  10 days ago
No Image

അടിമത്തത്തിന്റെ അടയാളങ്ങളിൽ നിന്ന് സുസ്ഥിരതയിലേക്ക്; സ്കൂൾ യൂണിഫോം വിപണിയിൽ വിപ്ലവകരമായ മാറ്റം ആവശ്യപ്പെട്ട് വിദഗ്ധർ

National
  •  10 days ago
No Image

'ഇത് ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'; എഎപിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നു, പാർട്ടി നേതാക്കൾക്ക് ചുട്ടമറുപടിയുമായി രാഘവ് ഛദ്ദ

National
  •  10 days ago
No Image

സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

Kerala
  •  10 days ago