HOME
DETAILS
MAL
റോഡ് കുഴിച്ചു 'കുളമാക്കി': ഗതാഗതം മുടങ്ങി
backup
September 11 2016 | 23:09 PM
ഇരിക്കൂര്‍: പട്ടീല്‍ വി.കെ.എസ് റോഡില്‍ ജലനിധി പൈപ്പ് പൊട്ടിയതിനാല്‍ ഗതാഗതം മുടങ്ങി. റോഡിന്റെ മധ്യഭാഗത്ത് രണ്ടുമീറ്റര്‍ താഴ്ചയില്‍ കുഴിച്ചതോടെയാണ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചത്. ഇതുകാരണം ഈ മേഖലയില്‍ മൂന്നുദിവസം കുടിവെള്ള വിതരണം മുടങ്ങി. റോഡിന്റെ മധ്യഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് പൈപ്പ് നന്നാക്കാനായി വലിയ കുഴിയുണ്ടാക്കിയതോടെയാണ് ഈ റൂട്ടില്‍ ഗതാഗതം മുടങ്ങിയത്. ഇതോടെ യാത്രക്കാരുടെ പ്രതിഷേധം കാരണം പ്രവൃത്തി അല്‍പ്പനേരം മുടങ്ങി. തുടര്‍ന്ന് പൊലിസെത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."