24,000 തുടക്ക ശമ്പളത്തില്‍ മില്‍മയില്‍ ജോലിയവസരം; പരീക്ഷയില്ല, ഇന്റര്‍വ്യൂ നാളെ
മില്‍മയുടെ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന് കീഴില്‍ ജോലി നേടാന്‍ അവസരം. ടെക്‌നീഷ്യന്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നാളെ (ഫെബ്രുവരി 28ന്) നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാവണം.
തസ്തികയും ഒഴിവുകളും
മില്‍മ-TRCMPU വിന് കീഴീല്‍ ടെക്‌നീഷ്യന് ഗ്രേഡ് II (ജനറല്‍ മെക്കാനിക്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
കൊല്ലം ജില്ലയിലെ ഡയറിയിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
പ്രായപരിധി
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.
കേരള സഹകരണ നിയമം അനുശാസിക്കുന്ന പ്രകാരം എസ്.സി, എസ്.ടി 5 വര്‍ഷവും, ഒബിസി/ എക്‌സ് സര്‍വീസ്‌മെന്‍ 3 വര്‍ഷവും വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയം.
ഫിറ്റര്‍ ട്രേഡില്‍ ഐടിഐ (എന്‍സിവിടി) സര്‍ട്ടിഫിക്കറ്റ്.
ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്.
ജനറല്‍ മെക്കാനിക് ട്രേഡില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
(സമാന തസ്തികകളില്‍ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദ യൂണിയന്റെ ഏതെങ്കിലും യൂണിറ്റില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹരല്ല).
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,000 രൂപ ശമ്പളമായി ലഭിക്കും.
ഇന്റര്‍വ്യൂ വിവരങ്ങള്‍
ഉദ്യോഗാര്‍ഥികള്‍ നാളെ നടക്കുന്ന വാക്ഇന്‍ ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം. അഭിമുഖ സമയം പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
| തീയതി | 28.02.2026 |
| സമയം | രാവിലെ 10 മണി |
| സ്ഥലം | കൊല്ലം ഡയറി കോണ്‍ഫറന്‍സ് ഹാള്‍ |
new recruitment is being conducted for the post of Technician. Eligible candidates are required to attend a walk-in interview tomorrow (February 28).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."