വരള്‍ച്ച നേരിടാന്‍ മുന്നൊരുക്കം നടത്തണം: യൂത്ത് ലീഗ്
പാലക്കാട്: കാലവര്‍ഷ വ്യതിയാനത്തില്‍ ജില്ലയില്‍ മഴ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ വരാനിരിക്കുന്ന കൊടും വരള്‍ച്ച നേരിടാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അവശേഷിക്കുന്ന കാലവര്‍ഷത്തില്‍ മഴ ലഭിച്ചാലും ആവശ്യത്തിന് തികയില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് വരള്‍ച്ച നേരിടാന്‍ ആവശ്യമായ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സി.എ സാജിത് അധ്യക്ഷനായി. ഗഫൂര്‍ കോല്‍ക്കളത്തില്‍, പി.പി അന്‍വര്‍സാദത്ത്, അഡ്വ. കെ.സി സല്മാന്, ഇക്ബാല്‍ പുതുനഗരം, ബി.എസ് മുസ്തഫ തങ്ങള്‍, മുജീബ് മല്ലിയില്‍, ഫാറൂഖ് മാസ്റ്റര്‍, പി.കെ.എം മുസ്തഫ, കെ.പി.എം സലീം, എ.എം അലി അസ്ഗര്‍, ഇബ്രാഹിം മേനകം, മാടാല മുഹമ്മദലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."