HOME
DETAILS

Hajj 2026: സഊദിയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് പാക്കേജ് ബുക്കിങ് ആരംഭിച്ചു

  
Web Desk
March 05, 2026 | 3:30 AM

Saudi Arabia opens booking of Hajj packages for domestic pilgrims

മക്ക: സഊദി അറേബ്യയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായുള്ള ഈ വര്‍ഷത്തെ (Hajj 2026) ഹജ്ജ് പാക്കേജ് ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇപ്പോള്‍ പാക്കേജുകള്‍ തിരഞ്ഞെടുക്കാനും ബുക്കിംഗ് പൂര്‍ത്തിയാക്കാനും സാധിക്കും. അംഗീകൃത താമസ രേഖയുള്ള (ഇഖാമ) വിദേശികള്‍ക്കും സഊദി പൗരന്മാര്‍ക്കും നുസുക് (Nusuk) ആപ്ലിക്കേഷന്‍ വഴിയോ വെബ്‌സൈറ്റ് (https://www.nusuk.sa/) വഴിയോ പാക്കേജുകള്‍ തിരഞ്ഞെടുക്കാം. ഏറ്റവും അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുത്ത ശേഷം ഇന്‍വോയ്‌സ് ജനറേറ്റ് ചെയ്യുകയും 'സദാദ്' (SADAD) പേയ്‌മെന്റ് സിസ്റ്റം വഴി തുക അടയ്ക്കുകയും വേണം.

പേയ്‌മെന്റ് നിബന്ധനകള്‍:

* സമയപരിധി: പാക്കേജ് ബുക്ക് ചെയ്ത് 72 മണിക്കൂറിനുള്ളില്‍ പണമടയ്ക്കണം. മേയ് 14 (ദുല്‍ ഖഅദ് 27) വരെ ഈ സമയപരിധി ലഭ്യമായിരിക്കും.
* മേയ് 15 മുതല്‍: തിരക്ക് പരിഗണിച്ച് മേയ് 15 മുതല്‍ പേയ്‌മെന്റ് സമയം 6 മണിക്കൂറായി കുറയ്ക്കും. നിശ്ചിത സമയത്തിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ബുക്കിംഗ് സ്വയമേവ റദ്ദാക്കപ്പെടും.
ഹജ്ജ് പെര്‍മിറ്റ് അനുവദിക്കുന്നതിന് മുന്‍പും ഏപ്രില്‍ 18 (ഷവ്വാല്‍ 30) വരെയും ബുക്കിംഗ് റദ്ദാക്കിയാല്‍ തുക മുഴുവനായി തിരികെ ലഭിക്കും. എന്നാല്‍ ഇതിനുശേഷം റദ്ദാക്കുന്നവര്‍ക്ക് നിശ്ചിത തുക കുറച്ച ശേഷമേ റീഫണ്ട് ലഭിക്കൂ. മേയ് 18 (ദുല്‍ ഹിജ്ജ 1) മുതല്‍ റദ്ദാക്കുന്നവര്‍ക്ക് തുക തിരികെ ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും 1966 എന്ന യൂണിഫൈഡ് കോള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കൃത്യസമയത്ത് തന്നെ പണമടച്ച് ബുക്കിംഗ് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ തീര്‍ത്ഥാടകരോട് നിര്‍ദ്ദേശിച്ചു.

The Ministry of Hajj and Umrah announced on Wednesday the start of the Hajj package booking phase for domestic pilgrims, including Saudis and expatriates with a valid residency permit. Those citizens and expatriates, who registered their data during the first phase can now select and book packages via the Nusuk application or website, with payments processed through the SADAD system. Earlier on Feb. 23 (Ramadan 6), the ministry commenced the data registration phase for domestic pilgrims.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  10 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  10 days ago
No Image

മെയ് 20 വരെ ഞാൻ തന്നെയാണ് എംഎൽഎ, ഡിജിപിക്ക് മുകളിലാണ് എന്റെ റാങ്ക്; പൂഞ്ഞാറിൽ ബൂത്ത് ഓഫീസ് മാറ്റനെത്തിയ പൊലിസിന് നേരെ എംഎൽഎയുടെ ഭീഷണി

Kerala
  •  10 days ago
No Image

തടസ്സങ്ങള്‍ക്ക് വിരാമം; സ്വന്തം ആകാശത്ത് വീണ്ടും പറന്ന് ഗള്‍ഫ് എയര്‍

bahrain
  •  10 days ago
No Image

കേരളം വിധിയെഴുതി; വോട്ടിങ് സമയം അവസാനിച്ചു, 80% പിന്നിട്ട് നാല് മണ്ഡലങ്ങള്‍

Kerala
  •  10 days ago
No Image

മുറിവേറ്റ വിരലിൽ 15 സ്റ്റിച്ചുകൾ, മനക്കരുത്തോടെ വോട്ട് ചെയ്യാനെത്തി; ബാൻഡേജ് മാറ്റിയാലേ വോട്ട് ചെയ്യാനാവൂവെന്ന് പ്രിസൈഡിങ് ഓഫീസർ; കളക്ടർ പറഞ്ഞിട്ടും വഴങ്ങിയില്ല; പ്രതിഷേധിച്ച് യുവതി

Kerala
  •  10 days ago
No Image

അപകടകരമായ വസ്തുക്കളുടെ സംഭരണത്തിൽ മാറ്റങ്ങൾക്കൊരുങ്ങി അബുദബി; ആഗോള മാനദണ്ഡം നടപ്പിലാക്കുന്ന ആദ്യ നഗരം

uae
  •  10 days ago
No Image

ഗ്ലോബൽ വില്ലേജ് തുറക്കുന്നത് നീളുന്നു; സീസൺ 30 പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

uae
  •  10 days ago
No Image

വോട്ടെടുപ്പ് അവസാന മിനിറ്റുകളിലേക്ക്: പലയിടത്തും നീണ്ട നിര

Kerala
  •  10 days ago
No Image

ഷോപ്പിംഗ് നടത്തിയാൽ പാർക്കിംഗ് ഫീസ് തിരികെ; ദുബൈയിൽ 'സ്പോട്ട്സ് ഫോർ ഷോപ്പ്സ്' പദ്ധതിയുമായി പാർക്കിൻ

uae
  •  10 days ago