HOME
DETAILS

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

  
Web Desk
April 09, 2026 | 2:31 PM

vd satheesan thanks voters and party workers after polling ends

കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് സമയം അവസാനിച്ചതിന് പിന്നാലെ വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി രാപ്പകൽ പ്രവർത്തിച്ച ഓരോ നേതാവിനും പ്രവർത്തകനും ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷനേതാവ് നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിജയപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കൂടാതെ, എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകണമെന്നും, ആരും വോട്ട് ചെയ്യാതെ മാറിനിൽക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

പ്രതിപക്ഷനേതാവിന്റെ കുറിപ്പ്‌

പ്രബുദ്ധ കേരളത്തിന് നന്ദി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല് യു.ഡി.എഫ് സ്ഥാനാര്ത്ഥികള്ക്കു വേണ്ടി രാപ്പകല് പ്രവര്ത്തിച്ച നേതാക്കള്ക്കും പ്രവര്ത്തകര്ക്കും ഹൃദയാഭിവാദ്യങ്ങള്.
കേരളം ജയിക്കും UDF നയിക്കും.
 

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് സമയം അവസാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വോട്ടർമാർക്ക് നന്ദി അറിയിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി വോട്ടർമാർക്ക് നന്ദി അറിയിച്ചത്. കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും, നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും  തെളിവാണ് ഈ തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

കൂടാതെ, തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ അഹോരാത്രം പ്രയത്നിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷയൊരുക്കിയ പൊലിസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. 

Following the conclusion of polling in the state assembly elections, Opposition Leader V. D. Satheesan expressed gratitude to voters and party workers. In a Facebook post, he thanked every leader and worker who worked tirelessly day and night for the victory of UDF candidates since the announcement of the elections.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്-ഇസ്റാഈൽ അവകാശവാദങ്ങൾ പൊളിയുന്നു; വെടിനിർത്തലിന്റെ മറവിൽ ഇറാൻ 'ഉയിർത്തെഴുന്നേൽക്കുന്നു' എന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

International
  •  5 days ago
No Image

പാക് താരങ്ങൾക്ക് വിലക്ക്, പക്ഷെ മുഹമ്മദ് ആമിറിന് മുന്നിൽ ഐപിഎൽ വാതിൽ തുറന്നു; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ട്വിസ്റ്റ് ഇതാണ്!

Cricket
  •  5 days ago
No Image

രണ്ടുതവണ ഉപേക്ഷിക്കപ്പെട്ടു, രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

uae
  •  5 days ago
No Image

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്: പ്രതി സിന്ധു റിമാന്‍ഡില്‍

crime
  •  5 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി; മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് നൽകാൻ നിർദേശം

Kerala
  •  5 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി

National
  •  5 days ago
No Image

ദുബൈയിൽ റിക്കവറി ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  5 days ago
No Image

ഇന്ത്യയിൽ ഫിഫ ലോകകപ്പ് കാണാനാവില്ലേ? ദൂരദർശനും പിന്മാറി; 'അവകാശം വാങ്ങുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന്' പ്രസാർ ഭാരതി; ആരാധകർ വലിയ ആശങ്കയിൽ

Football
  •  5 days ago
No Image

സമൂഹമാധ്യങ്ങളിൽ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 5 ലക്ഷം ദിർഹം പിഴയും ജയിലും; പ്രവാസികൾ അറിഞ്ഞിരിക്കണം യുഎഇയിലെ ഈ നിയമം

uae
  •  5 days ago
No Image

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം

National
  •  5 days ago