HOME
DETAILS
MAL
കേരളം വിധിയെഴുതി; വോട്ടിങ് സമയം അവസാനിച്ചു, 80% പിന്നിട്ട് നാല് മണ്ഡലങ്ങള്‍
April 09, 2026 | 1:11 PM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് സമയം അവസാനിച്ചു. അവസാന മണിക്കൂറില്‍ പുറത്തുവിട്ട കണക്ക് പ്രകാരം 75.01 ആണ് പോളിങ് ശതമാനം. അതേസമയം ഇപ്പോഴും പല ബൂത്തുകളിലും നീണ്ട ക്യൂ നിലനില്‍ക്കുന്നുണ്ട്. നാല് ബൂത്തുകളില്‍ എണ്‍പത് ശതമാനത്തിലധികമാണ് പോളിങ്. കുന്നത്തുനാട് 81.99 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്. ചിറ്റൂര്‍81, കുന്നമംഗലം 80.35, അരൂര്‍ 80 ശതമാനമാണ് പോളിങ്.
ഇത്തവണ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 2021ലേതിനേക്കള്‍ കൂടുതലാണിത്. അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. കേരളത്തിന്റെ വിധിയറിയാന്‍ ഇനി മെയ് നാല് വരെ കാത്തുനില്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."