HOME
DETAILS

മെയ് 20 വരെ ഞാൻ തന്നെയാണ് എംഎൽഎ, ഡിജിപിക്ക് മുകളിലാണ് എന്റെ റാങ്ക്; പൂഞ്ഞാറിൽ ബൂത്ത് ഓഫീസ് മാറ്റനെത്തിയ പൊലിസിന് നേരെ എംഎൽഎയുടെ ഭീഷണി

  
April 09, 2026 | 1:31 PM

heated argument between ldf candidate sebastian kulathunkal and police in poonjar

പൂഞ്ഞാർ: പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലും പൊലിസും തമ്മിൽ വാക്കേറ്റം. കൂവപ്പള്ളിയിലെ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസ് ദൂരപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് പൊലിസ് ബൂത്ത് ഓഫീസ് മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്. 

നിയമലംഘനമാരോപിച്ച് പാർട്ടിയുടെ ഫ്ലെക്‌സ് ബോർഡുകളും, ഓഫീസും പൊലിസ് മാറ്റാൻ ശ്രമിക്കുന്നതിനിടെ  സ്ഥലത്തെത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ പൊലിസിനെ തടയുകയും വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു.

താൻ 35 വർഷമായി പൊതുരംഗത്തുണ്ടെന്നും, മെയ് 20 വരെ ഇവിടുത്തെ എംഎൽഎ താനാണെന്ന് മറക്കരുതെന്നും എന്നും അദ്ദേഹം പൊലിസിനോട് പറഞ്ഞു. കൂടാതെ, ഡിജിപിക്ക് മുകളിലാണ് തന്റെ റാങ്കെന്നും തിരഞ്ഞെടുപ്പ് ഇന്നത്തോടെ തീരുമെന്നും ഓർക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. 

അതേസമയം, 'എടോ' എന്ന് വിളിച്ചുകൊണ്ടുള്ള എംഎൽഎയുടെ ഭീഷണിക്ക് പൊലിസ് ഉദ്യോഗസ്ഥൻ കൃത്യമായ മറുപടി നൽകി. നിയമം ലംഘിച്ചതിനാലാണ് നടപടിയെടുത്തതെന്നും പേടിച്ചിട്ടല്ല താൻ ജീവിക്കുന്നതെന്നും ഉ​ദ്യോ​ഗസ്ഥൻ എംഎൽഎയോട് പറഞ്ഞു. അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

An argument broke out between LDF candidate Sebastian Kulathunkal and the police in Poonjar after officials attempted to relocate an LDF booth committee office in Koovappally, citing a violation of distance regulations.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

'രക്ഷാപ്രവര്‍ത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിനെ പൊലിസിലേക്ക് തിരിച്ചയച്ചു

Kerala
  •  3 days ago
No Image

ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പ്രാദേശിക വിഷയം മാത്രം; ചോദ്യങ്ങളോട് പുഞ്ചിരിയോടെ പ്രതികരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  3 days ago
No Image

പതിനാറാം നിയമസഭയുടെ അമരത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ; 101 അം​ഗങ്ങളുടെ പിന്തുണ

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി

Kerala
  •  3 days ago
No Image

ഇറാനെതിരായ ആക്രമണത്തില്‍നിന്ന് യു.എസ് അവസാനനിമിഷം പിന്‍വാങ്ങിയതിന് കാരണം ഹജ്ജ് സീസണ്‍?; അറബ് നേതാക്കളുടെ മുന്നറിയിപ്പ് ട്രംപിന് അംഗീകരിക്കേണ്ടി വന്നു

International
  •  3 days ago
No Image

സിപിഎം നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത് നല്ലകാര്യം; കെ.കെ രാഗേഷിനെ പിന്തുണച്ച് ബിജെപി എംപി  

Kerala
  •  3 days ago
No Image

സ്പീക്കര്‍ തെരഞ്ഞെടുപ്പ്; സഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചു 

Kerala
  •  3 days ago
No Image

പിടിച്ചുനിൽക്കാൻ കനിവുകാത്ത് ജനകീയ ഹോട്ടലുകൾ; പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  3 days ago
No Image

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം: പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക്, കാല്‍ അറ്റുപോയി

Kerala
  •  3 days ago