HOME
DETAILS

മുറിവേറ്റ വിരലിൽ 15 സ്റ്റിച്ചുകൾ, മനക്കരുത്തോടെ വോട്ട് ചെയ്യാനെത്തി; ബാൻഡേജ് മാറ്റിയാലേ വോട്ട് ചെയ്യാനാവൂവെന്ന് പ്രിസൈഡിങ് ഓഫീസർ; കളക്ടർ പറഞ്ഞിട്ടും വഴങ്ങിയില്ല; പ്രതിഷേധിച്ച് യുവതി

  
Web Desk
April 09, 2026 | 1:02 PM

woman denied vote over finger bandage at polling booth in thrissur

തൃശ്ശൂർ: കൈവിരലിന് പരുക്കേറ്റ് ബാൻഡേജ് ഇട്ടതിന്റെ പേരിൽ യുവതിക്ക് വോട്ട് നിഷേധിച്ച് പ്രിസൈഡിങ്ങ് ഓഫീസർ. തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്കൂളിലെ 121-ാം നമ്പർ ബൂത്തിലാണ് സംഭവം. കുറുക്കഞ്ചേരി സ്വദേശി അക്ഷയയ്ക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്. 

മിക്സിയിൽ കൈപെട്ട്‌ കഴിഞ്ഞ ആറാം തീയതിയാണ് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരുക്കേറ്റത്. വിരലിൽ 15 സ്റ്റിച്ചുകളുണ്ട്. നിലവിൽ ഈ വിരൽ പൂർണ്ണമായും വെച്ചുകെട്ടിയ നിലയിലാണ്.

വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. എന്നാൽ, വിരലിലെ ബാൻഡേജ് കാരണം മഷി പുരട്ടാൻ സാധിക്കില്ലെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിക്കുകയായിരുന്നു. തുടർന്ന്, വീട്ടിലെത്തി മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായി തിരിച്ചെത്തിയെങ്കിലും പ്രിസൈഡിങ് ഓഫീസർ തന്റെ നിലപാടിലുറച്ചുനിന്നു.

 

വോട്ട് നിഷേധിച്ചതോടെ അക്ഷയ തന്റെ കൈക്കുഞ്ഞുമായി ബൂത്തിൽ പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ അടക്കമുള്ള പ്രമുഖർ സ്ഥലത്തെത്തി. ഒരു വിരലിന് പരുക്കുണ്ടെങ്കിൽ മറ്റ് വിരലുകളിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് രാഷ്ട്രീയ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും, മുറിവിലെ കെട്ട് അഴിച്ചുവന്നാൽ വോട്ട് ചെയ്യിക്കാം എന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ നിലപാട്.

അതേസമയം, സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് അക്ഷയയെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. എന്നാൽ, വോട്ട് നിഷേധിക്കാൻ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം നിലനിൽക്കെ ഇത്തരം കടുംപിടുത്തങ്ങൾ ജനാധിപത്യപരമായ അവകാശത്തെ ഹനിക്കുന്നതാണെന്ന് വോട്ടർമാരും രാഷ്ട്രീയ പ്രവർ‍ത്തകരും ആരോപിച്ചു.

എന്നാൽ, എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ പ്രതിഷേവുമായി വന്നതോടെ അഞ്ച് മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ അക്ഷയ വോട്ട് ചെയ്തു. വോട്ടിങ് സമയം പൂർത്തിയാവാൻ മിനുട്ടുകൾ ബാക്കി നിൽക്കെയാണ് അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത്. അതേസമയം, അക്ഷയ വോട്ട് ചെയ്യുന്നത് ചിത്രീകരികരിക്കാൻ ശ്രമിച്ച മാധ്യമപ്രവർകരെ പൊലിസ് പിടിച്ചു തള്ളിയതിനെ തുടർന്ന് ബൂത്തിൽ ഉന്തും തള്ളുമുണ്ടായി. 

A presiding officer allegedly denied a woman her right to vote because she had a bandage on her finger at a polling booth in Kurukkancheri, Thrissur. The incident occurred at Booth No. 121 in Swami Bodhananda School, affecting a local resident named Akshaya.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  8 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  8 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  8 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  8 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  8 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  8 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  8 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  8 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  8 days ago