ആരോഗ്യ പരിപാലനത്തിന് പുത്തന്‍ കൃഷിരീതിയുമായി യുവകൂട്ടായ്മ
കുന്നംകുളം: ആരോഗ്യ പരിപാലനത്തിന് പുത്തന്‍ കൃഷിരീതി. പെരുമ്പിലാവ് കൊരട്ടിക്കരയില്‍ വ്യത്യസ്ഥ മേഖലയില്‍ ജോലി ചെയ്യുന്ന അഞ്ചുപേര്‍ ചേര്‍ന്നൊരുക്കിയ ജൈവ പച്ചക്കറിതോട്ടം പുതിയ വ്യായാമത്തിന്റെ കഥ പറയുന്നു.
എത്ര തിരക്കുള്ളവര്‍ക്കും ദിവസവും അല്‍പം സമയം മണ്ണില്‍ പൊരുതിയാല്‍ നല്ലവ്യായാമവും,ആരോഗ്യവും ഒപ്പം രുചികരമായ പച്ചക്കറിയും ലഭ്യമാക്കാമൊണ് ഈ പഞ്ചപാണ്ഡവരുടെ ജീവിതം പറയുന്ന സാക്ഷ്യം. ഇത് ഇവരുടെ സ്വന്തം സ്ഥലമല്ല.
തൃശൂര്‍ കോഴിക്കോട് സംസ്ഥാനപാതയില്‍ കാടുപിടിച്ചു കിടന്നിരുന്ന ഒരേക്കറോളം വരുന്ന സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി പരീക്ഷിച്ചത്. ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന സുധീര്‍, റവന്യൂ വിഭാഗം ഉദ്യോഗസ്ഥന്‍ അരുണ്‍കുമാര്‍, ഇലക്‌ട്രോണിക്‌സ് അധ്യാപകനായ സേതുനാരായണന്‍, മെഡിക്കല്‍ ഷോപ്പുടമ ബൈജു, പെയിന്റിംഗ് കോണ്‍ട്രാക്ടറായ വിജയന്‍ ഇവര്‍ അഞ്ചുപേരും ആകെ ചെയ്തത് രാവിലെയുള്ള വ്യായാമം ഈ പറമ്പിലേക്ക് പറിച്ചുനട്ടു എത് മാത്രമാണ്.
തീര്‍ത്തും പ്രാകൃത രീതിയിലുള്ള കൃഷി രീതി. ചാക്ക് ചരടുകള്‍ ഉപയോഗിച്ച് തുന്നികെട്ടിയ പന്തലില്‍ കയ്പ്പയും, പടവലവും പൂത്തുനില്‍ക്കുന്നു, ഒപ്പം തക്കാളിയും വെണ്ടയുമുള്‍പെടേയുള്ള പച്ചക്കറികള്‍ വേറെയും.
ചിലവ് കുറച്ച് എങ്ങിനെ നല്ലവിളയുണ്ടാക്കാമെന്നതായിരുന്നു ഇവരുടെ ആലോചന. ഇതിനായി ആദ്യം കണ്ടെത്തിയ മാര്‍ഗം തൊഴിലാളികളെ വേണ്ടെന്നാണ്. പറമ്പില്‍ കിളക്കാനും നനക്കാനുമൊക്കെ ഇവര്‍ തന്നെ നേരിട്ടെത്തി.
ഇവരുടെ അധ്വാനത്തിന്റെ ശൈലി ഇഷ്ടപെട്ടതിനാല്‍ മണ്ണ് അറിഞ്ഞ് വിളനല്‍കി. ജല സേചനത്തിനായി ഇവര്‍ കണ്ടെത്തിയ രീതിയും വ്യത്യസ്ഥമാണ്. ഡ്രിപ്പ് ഇറിഗേഷനായി ഉപയോഗശൂന്യമായ സിപ്പപ്പ് ട്യൂബ് വാട്ടര്‍ ടാങ്കിലേക്ക് ഉറപ്പിച്ചായിരുന്നു ഇത്. വളവും ഇതിലൂടെ തന്നെ നല്‍കി.
കീടങ്ങളെ ചെറുക്കാന്‍ പ്രാകൃത കെണികളൊരുക്കി. പശതേച്ച മഞ്ഞ ചട്ടയും, ചിരട്ടകെണിയും, പ്ലാസ്റ്റിക്ക്കുപ്പികളിലേക്ക് കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുന്നതിനുള്ള പ്യൂറോമോണ്‍കെണികളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
അത് കൊണ്ട് തന്നെ കൃഷിയൊരുക്കാനായി ആകെ ചിലവായ പണം ഇരുപതിനായിരത്തില്‍ താഴെ മാത്രം. പണ്ട് കാരണവന്‍മാര്‍ ചെയ്തു ശീലിച്ച കൃഷിരീതികള്‍ മനസ്സിലാക്കി ഇവര്‍ ഒരുക്കിയ തോട്ടങ്ങള്‍ ഏത് പരിഷ്‌ക്കാരത്തേയും മറികടക്കും.
നേരമ്പോക്കെന്നോണം ആരംഭിച്ച കൃഷി ഇപ്പോള്‍ ഇവരുടെ ജീവന്റെ ഭാഗമായി മാറികഴിഞ്ഞിരിക്കുന്നു. പരമ്പരാഗത രീതിയില്‍ ഇനിയും പുതിയതോട്ടങ്ങളൊരുക്കാനാണ് ഇവരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."