ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍
ന്യൂഡല്‍ഹി: സൗദി അറേബ്യ, ഒമാന്‍ വ്യോമമേഖലകള്‍ തുറന്നതോടെ പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസുകള്‍ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും സര്‍വീസുകള്‍ തുടങ്ങിയിരിക്കുന്നത്.
കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചും സര്‍വീസുകള്‍ ഉണ്ടാകും. വെള്ളിയാഴ്ച കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്കും കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പറക്കും. ദുബൈയില്‍ നിന്ന് ഇന്ത്യയിലെ 14 വിമാനത്താവളങ്ങളിലേക്ക് (കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ) നൂറോളം സര്‍വീസുകള്‍ എമിറേറ്റ്‌സ് പ്രഖ്യാപിച്ചു.
ഗള്‍ഫ് മേഖലയിലെ എട്ട് വിമാനത്താവളങ്ങളിലേക്ക് 34 സര്‍വീസുകളാണ് ഇന്‍ഡിഗോ വര്‍ധിപ്പിച്ചത്. ഇതില്‍ ജിദ്ദ കോഴിക്കോട്, കൊച്ചി മസ്‌കത്ത് സര്‍വീസുകള്‍ ഉള്‍പ്പെടുന്നു. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കും ദുബൈയിലേക്കും സര്‍വീസുകള്‍ നടത്തും. ഇവരുടെ ഭൂരിഭാഗം സര്‍വീസുകളും (13 എണ്ണം) ഫുജൈറയില്‍ നിന്നായിരിക്കും.
അബൂദബി, ദോഹ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 7 വരെ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Air India and other major airlines have resumed flight services to Jeddah, Muscat, and Dubai from various Indian airports including Kerala, following the reopening of Saudi and Oman airspaces
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."