HOME
DETAILS

ശമനമില്ലാതെ ചൂട്; ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

  
Web Desk
April 21, 2026 | 4:59 AM

heatwave continues in kerala with temperatures likely to rise till friday

തിരുവനന്തപുരം: കേരളത്തില്‍ കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച വരെ സമാന കാലാവസ്ഥ തുടരുമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സാധരണ കാലാവസ്ഥയില്‍ നിന്നും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. 

പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രിവരെയും തിരുവനന്തപുരത്ത് 36ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇടിമിന്നലോടെ ഒറ്റപ്പെട്ട മഴ സാധ്യത
സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആറ് ജില്ലകളിലാണ് വേനല്‍ മഴക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴക്ക് സാധ്യത. മഴക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസം, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇടിമിന്നല്‍ ജാഗ്രത
ഇടിമിന്നലുള്ള സമയങ്ങളില്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.

വാതിലിനും ജനലിനും സമീപം നില്‍ക്കാതിരിക്കുക

കെട്ടിടത്തിനകത്ത് ഇരിക്കുമ്പോള്‍ പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.

ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.

തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. 

വാഹനത്തിന് അകത്താണ് ഇരിക്കുന്നതെങ്കില്‍ അവിടെ തന്നെ തുടരുക. 

സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക. 

 

kerala faces intense heat conditions with temperatures expected to rise up to 40°c in some districts. authorities urge people to stay cautious as hot and humid weather continues across the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  5 hours ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  6 hours ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  6 hours ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  7 hours ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  7 hours ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  7 hours ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  7 hours ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  8 hours ago
No Image

രാഷ്ട്രീയ ചർച്ചകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 hours ago