HOME
DETAILS

വയോധികന്റെ മരണത്തില്‍ അസ്വാഭാവികതയെന്ന പരാതി: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

  
April 21, 2026 | 5:34 AM

elderly-death-suspicion-body-exhumed-postmortem-investigation

ചെങ്ങന്നൂര്‍: വയോധികന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന മരുമകളുടെ പരാതിയില്‍ മൃതദേഹം സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ഉത്തരവ്. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ എം.എസ്. ഷാജുവാണ് ഉത്തരവിട്ടത്. 

പുലിയൂര്‍പേരിശ്ശേരി പടിഞ്ഞാറേ പറമ്പില്‍ എം. യേശുദാസിന്റെ (74) മരണത്തിന്‍ സംശയം ആരോപിച്ച് മരുമകള്‍ ലീനാബിന്‍സ് ചെങ്ങന്നൂര്‍ പൊലിസിനും സ്ഥലം എം.എല്‍.എയ്ക്കുംക്കും പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നു രാവിലെ 10.30 ന് മുതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും. കഴിഞ്ഞ 20നാണ് യേശുദാസന്‍ മരിച്ചത്. രക്തം ഛര്‍ദിച്ച് അവശനിലയിലായ യേശുദാസനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചെന്നാണ് അറിഞ്ഞതെന്ന് ലീന പറയുന്നു. 

കാനഡയില്‍ നഴ്‌സായ ലീന മരണവിവരമറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. 24 ന് പുലിയൂര്‍ സെയ്ന്റ് മേരീസ് ആന്‍ഡ് സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാരം നടത്തി. യേശുദാസന്റെ ബാങ്ക് പാസ് ബുക്ക് ,എ.ടി.എം കാര്‍ഡ് , മറ്റു രേഖകള്‍ എന്നിവ കാണാതായ സാഹചര്യത്തിലാണ് മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി പരാതി നല്‍കിയതെന്ന് ലീന പറയുന്നു.

 

Authorities will exhume the body of an elderly man following allegations of suspicious circumstances surrounding his death. A postmortem examination is scheduled to determine the exact cause, as police begin a detailed investigation into the complaint.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago