HOME
DETAILS

വെന്തുരുകുന്ന ചൂട്... വിപണിയില്‍ പഴങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നു, വിലയും പൊള്ളുന്നു

  
April 21, 2026 | 6:50 AM

extreme-heat-fruit-demand-surges-prices-rise-market

കോഴിക്കോട്: കനത്ത ചൂടില്‍ നാടും നഗരവും പൊള്ളുമ്പോള്‍ ജനം ആശ്വാസം തേടുന്നത് പഴങ്ങളിലാണ്. വേനല്‍ കടുത്തതോടെ ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ പഴങ്ങള്‍ക്കും ജലാംശം കൂടുതലുള്ള പച്ചക്കറികള്‍ക്കും ആവശ്യക്കാരേറെയാണെങ്കിലും, ചൂടിനൊപ്പം വിലയും ഉയരുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു.

വേനലില്‍ മനസ്സും ശരീരവും തണുപ്പിക്കാന്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആശ്രയിക്കുന്നത് പഴങ്ങളെയും നാരങ്ങാവെള്ളത്തെയുമാണ്. നിലവില്‍ വിപണിയില്‍ ഏറ്റവുമധികം പ്രിയം മാമ്പഴത്തിനാണ്. ഗുണനിലവാരമനുസരിച്ച് 100 രൂപ മുതല്‍ 200 രൂപ വരെയാണ് മാമ്പഴത്തിന് ഈടാക്കുന്നത്. ഇതോടൊപ്പം നാട്ടുമാങ്ങകളും വിപണിയില്‍ ധാരാളമായുണ്ട്.

ദാഹശമനത്തിന് ഏറ്റവും കൂടുതല്‍ പേര്‍ വാങ്ങുന്ന തണ്ണിമത്തന്റെ വിലയും മുകളിലേക്കാണ്. സാധാരണ തണ്ണിമത്തന് പുറമെ കിലോയ്ക്ക് 38 രൂപ നിരക്കില്‍ മഞ്ഞ വത്തക്കയ്ക്കും ആവശ്യക്കാരുണ്ട്. 

ആരോഗ്യഗുണങ്ങള്‍ കണക്കിലെടുത്ത് പപ്പായ വാങ്ങുന്നവരും കുറവല്ല. കിലോയ്ക്ക് 40 രൂപയാണ് ഇതിന്റെ വില. മറ്റ് പ്രധാന പഴവര്‍ഗങ്ങളുടെ വിലയും വിപണിയില്‍ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. കിലോയ്ക്ക് 190 രൂപയുള്ള ആപ്പിളാണ് വിലയില്‍ മുന്നില്‍. ഡ്രാഗണ്‍ ഫ്രൂട്ട് 100 രൂപയ്ക്കും, സപ്പോട്ട 65 രൂപയ്ക്കും വിപണിയില്‍ ലഭ്യമാണ്. പൈനാപ്പിള്‍ (60 രൂപ), പേരക്ക (55 രൂപ), സലാഡുകള്‍ക്കായി ഉപയോഗിക്കുന്ന കക്കിരി (35 രൂപ) എന്നിങ്ങനെയാണ് മറ്റ് വിലനിലവാരങ്ങള്‍.

ദിവസേന വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ചെറുനാരങ്ങയാണ് സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. നാരങ്ങാവെള്ളത്തിന് ഡിമാന്‍ഡ് ഏറിയതോടെ വിപണിയില്‍ ഇതിന് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ചൂട് ഇനിയും കൂടുമെന്ന സൂചനകള്‍ക്കിടെ പഴവിപണി കൂടുതല്‍ സജീവമാകാനാണ് സാധ്യത.

 

Amid soaring temperatures, demand for fruits has significantly increased in markets as people look for refreshing and hydrating options. The surge in demand has also led to a noticeable rise in prices, putting pressure on consumers during the intense summer heat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിര്‍ദ്ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

Kerala
  •  3 hours ago
No Image

ഭീഷണിയുടെ നിഴലില്‍ സമാധാന ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; കരാറിലെത്തും വരെ ഉപരോധമെന്ന് ട്രംപ്, യു.എസ് സംഘം ഇസ്‌ലാമാബാദിലേക്ക്; വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് അവസാനിക്കും

International
  •  3 hours ago
No Image

വയോധികന്റെ മരണത്തില്‍ അസ്വാഭാവികതയെന്ന പരാതി: മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

Kerala
  •  4 hours ago
No Image

പ്രിസൈഡിങ് ഓഫിസറുടെ ഡയറി മറന്നുവച്ചു, പാലക്കാടും സ്‌ട്രോങ്‌റൂം തുറക്കാന്‍ നീക്കം, വിവാദമായതോടെ തീരുമാനം മാറ്റി

Kerala
  •  4 hours ago
No Image

ശമനമില്ലാതെ ചൂട്; ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

Weather
  •  4 hours ago
No Image

മണിപ്പൂരില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി 

National
  •  5 hours ago
No Image

'വോട്ട് നീക്കിയതിനെ കുറിച്ച് സംസാരിക്കുന്നത് പോലും നിരീക്ഷണത്തില്‍'  എല്ലാം നഷ്ടമാവുമെന്ന ഭീതിയില്‍  മുര്‍ഷിദാബാദ് നിവാസികള്‍; എസ്.ഐ.ആറിന്റെ മറവില്‍ നടന്നത് മനഃപൂര്‍വമുള്ള 'കടുംവെട്ട്'

National
  •  5 hours ago
No Image

'സംഘ്- ബി.ജെ.പി പ്രവര്‍ത്തകരെ തല്ലിയ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒക്കെതിരെ നടപടിയെടുക്കണം' ഡി.ജി.പിക്കും കമ്മീഷണര്‍ക്കും  വാട്‌സ് ആപ് സന്ദേശമയച്ച് ആര്‍. ശ്രീലേഖ 

Kerala
  •  6 hours ago
No Image

റബർ കൃഷിയിൽ പിന്നിലായി കേരളം; കുതിപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

Kerala
  •  6 hours ago
No Image

തിരൂരില്‍ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം  

Kerala
  •  7 hours ago