ഓണാഘോഷം സംഘടിപ്പിച്ചു
പുല്‍പ്പള്ളി: ജയശ്രി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഘോഷയാത്ര, ഓണ സദ്യ, പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, വടംവലി, വിവിധ ഓണക്കളികള്‍ എന്നിവയും നടത്തി. പി.ടി.എ പ്രസിഡന്റ് പി.എ നാസര്‍ അധ്യക്ഷനായി. മാനേജര്‍ കെ.ആര്‍ ജയറാം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ റാണി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കെ.ആര്‍ ജയരാജ്, പി ഉദയകുമാര്‍, മദര്‍ പി ടി എ പ്രസിഡന്റ് ഷീന സുകു, മണി മഠാപ്പറമ്പ്, സുകുമാരന്‍ കേണിച്ചിറ, റെജി പോത്തനാമലയില്‍, കെ.പി ഗോവിന്ദന്‍കുട്ടി, എന്‍.എന്‍ ചന്ദ്രബാബു, പി.ബി ഹരിദാസ്, സിത്താര ജോസഫ്, പി.ജി ദിനേശ്കുമാര്‍, സജി വര്‍ഗീസ് സംസാരിച്ചു.
മുട്ടില്‍: ഡബ്ല്യു.എം.ഒ യു.പി സ്‌കൂള്‍ ഗോത്ര വര്‍ഗക്കാരോടൊപ്പം ഓണാഘോഷം നടത്തി. ഗോത്രവിഭാഗത്തില്‍പ്പെട്ട മീനങ്ങാടി സ്‌കൂള്‍ അധ്യാപിക സുമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ നൃത്ത രൂപവും അവതരിപ്പിച്ചു. വിവിധ മത്സരങ്ങള്‍, ഓണസദ്യ, പൂക്കളമിടല്‍, ഓണപ്പാട്ട് എന്നിവയും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ലത്തീഫ് കക്കറത്ത് അധ്യക്ഷനായി. എം.പി ഫൈസല്‍, പി അബ്ദുല്ല, അച്ചുതന്‍, മോളി കെ ജോര്‍ജ്ജ്, എം അബ്ദുല്ല സംസാരിച്ചു.
കല്‍പ്പറ്റ: ഡീ പോളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് ഹരികൃഷ്ണന്‍ സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു പെരുമാട്ടികുന്നേല്‍ പ്രിന്‍സിപ്പല്‍ റവ. ബിജു മാത്യു, പി.യു ജോസഫ്, ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോര്‍ജ് പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും വടംവലി മത്സരവും നടത്തി.
വെള്ളമുണ്ട: ആലകണ്ടികുന്ന് കൈരളി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. പൂക്കള മത്സരങ്ങളും, കുട്ടികളുടെ വിവിധ സാഹിത്യ മത്സരങ്ങള്‍, ഓണ സദ്യ എന്നിവയും സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ഗ്രന്ഥാലയം പ്രസിഡന്റ് പി ബാലന്‍ അധ്യക്ഷനായി. എം കരുണാകരന്‍, പത്മനാഭന്‍, കുഞ്ഞിരാമന്‍, തങ്കച്ചന്‍, നാസര്‍, ചന്ദ്രന്‍, വിഷ്ണു സംസാരിച്ചു.
വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ആഘോഷിച്ചു. സ്‌കൂളിലും മുണ്ടക്കല്‍ ആദിവാസി കോളനിയിലുമായിട്ടാണ് ആഘോഷം നടന്നത്.
മുണ്ടക്കല്‍ കോളനിയില്‍ സാംസ്‌കാരിക സമ്മേളനം പി.ടി.എ പ്രസിഡന്റ് ടി നാസര്‍ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരവും മൈലാഞ്ചിയിടല്‍, വടംവലി തുടങ്ങിയ മത്സരങ്ങളും കൂടാതെ ഓണ സദ്യയും ഒരുക്കി. പ്രധാനാധ്യാപകന്‍ എം മമ്മു, പ്രിന്‍സിപ്പല്‍ നിര്‍മലാ ദേവി, വൈസ് പ്രസിഡന്റ് മുഹമ്മദലി, മദര്‍ പി.ടി.എ പ്രസിഡന്റ് റംല മുഹമ്മദ്, അനില്‍ കുമാര്‍, സജിത്ത്, ജമാല്‍, സ്‌കൂള്‍ ലീഡര്‍ ജാനിഷ് നേതൃത്വം നല്‍കി.
കല്‍പ്പറ്റ: നഗരസഭ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എ.പി. ഹമീദ് അധ്യക്ഷനായി. കൗണ്‍സിലര്‍മാാരയ കെ അജിത, സനിത ജഗദീഷ്, ഡി. രാജന്‍, രാധാകൃഷ്ണന്‍, ഫാ. ഫ്രാന്‍സന്‍, വി നൗഷാദ്, സി.പി റഹീസ് എന്നിവര്‍ സംസാരിച്ചു. നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച തിരുവാതിര, കല്‍പ്പറ്റ പടയണി ഉറവിന്റെ നാടന്‍പാട്ട് എന്നിവയുമുണ്ടായിരുന്നു.
ഇന്ന് ഒമ്പതു മണി മുതല്‍ 11.30 വരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ പൂക്കളമത്സരം, മൂന്നുമണി മുതല്‍ പഞ്ചഗുസ്തി, കസേരകളി, വടംവലി, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടല്‍ എന്നിവയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."