പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന്
പടിഞ്ഞാറത്തറ: ഗ്രാമ പഞ്ചായത്ത് പദ്ധതി സമര്‍പ്പിച്ചില്ലെന്ന യു.ഡി.എഫ് മെമ്പര്‍മാരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഈമാസം ഒന്‍പതിന് നടന്ന ഭരണ സമിതി യോഗത്തിന്റെ അംഗീകരാത്തോടെ പദ്ധതി ഡി.പി.സിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഒന്നാം തിയതി പദ്ധതി അംഗീകരിക്കുന്നതിനായി ഭരണ സമിതി യോഗം ചേര്‍ന്നങ്കിലും ബി.ജെ.പി മെമ്പറും യു.ഡി.എഫ് മെമ്പര്‍മാരും യോഗത്തില്‍ ഒപ്പിടാതിരുന്നതിനാല്‍ അന്ന് പദ്ധതി അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഈ കാല താമസത്തിന് പ്രതിപക്ഷ മെമ്പര്‍മാര്‍ മാത്രമാണ് ഉത്തരവാദികള്‍. പദ്ധതിക്ക് സമയബന്ധിതമായി അംഗീകാരം ലഭിക്കാതെ വന്നാല്‍ പദ്ധതി വിഹിതത്തില്‍ ഉണ്ടാവുന്ന കുറവിന് പ്രതിപക്ഷം മാത്രമായിരിക്കും കാരണക്കാരെന്ന് പടിഞ്ഞാറത്തറയിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ ജാള്യത മറച്ചുവെക്കാനാണ് ഇവര്‍ ഭരണ സമിതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ഇപ്പോള്‍ രംഗത്തുവന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
പടിഞ്ഞാറത്തറ ടൗണില്‍ ഓട്ടോ പെര്‍മിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 27 അപേക്ഷകള്‍ പഞ്ചായത്തില്‍ ലഭിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഡ്രൈവേഴ്‌സ് യൂനിയന്‍ ഭാരവാഹികളും ഉള്‍പ്പെടുന്ന ട്രാഫിക് ഉപദേശക സമിതി ഈ കാര്യം ചര്‍ച്ച ചെയ്യുകയും തല്‍ക്കാലം ഒന്‍പത് പെര്‍മിറ്റ് മാത്രം അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഭരണ സമിതി ഒന്‍പത് പെര്‍മിറ്റ് നല്‍കുകയുമായിരുന്നു.
എന്നാല്‍ ട്രാഫിക് യോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി മുഴുവന്‍ പെര്‍മിറ്റും അനുവദിക്കണമെന്ന് പ്രതിപക്ഷ മെമ്പര്‍മാര്‍ ആവശ്യപ്പെട്ട് യോഗം നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയതതാണ് പദ്ധതി സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരാന്‍ കാരണമെന്നും പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."