HOME
DETAILS

ജനമുന്നേറ്റമായി പുതുയുഗ യാത്ര: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

  
March 07, 2026 | 12:52 PM

puduyuga yathra turns into a mass movement opposition leader says udf will seize power with over 100 seats

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായി യാത്ര മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും വി.ഡി. സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അങ്ങേയറ്റം വികാരാധീനനായാണ് വി.ഡി. സതീശൻ സംസാരിച്ചത്. യാത്രയെ ജനങ്ങൾ നെഞ്ചേറ്റി, ഇത് യുഡിഎഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിനുള്ള അംഗീകാരമാണ് എന്നും അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം തനിക്ക് ലഭിച്ച സ്നേഹത്തിന് നിറകണ്ണുകളോടെയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ സൂചനയാണ് ഈ ജനപ്രവാഹം. ടീം യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും. തകർന്നടിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്താനുള്ള വ്യക്തമായ പദ്ധതികൾ യുഡിഎഫിനുണ്ട്. 'പുതുയുഗ യാത്ര' കേവലം ഒരു രാഷ്ട്രീയ ജാഥയല്ല, മറിച്ച് ജനങ്ങൾ ഏറ്റെടുത്ത വിപ്ലവകരമായ മുന്നേറ്റമായിരുന്നു. കേരളത്തെ രക്ഷിക്കാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ്. തകർന്ന സമ്പദ്‌വ്യവസ്ഥയെയും സാമൂഹിക സാഹചര്യങ്ങളെയും നാം തിരിച്ചുപിടിക്കും എന്നും വി.ഡി. സതീശൻ പറഞ്ഞു.

യുഡിഎഫിന്റെ ഐക്യവും ജനപിന്തുണയും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ സമാപന സമ്മേളന ചടങ്ങ്. പ്രമുഖ യുഡിഎഫ് നേതാക്കളും വൻ ജനസഞ്ചയവും ചടങ്ങിൽ പങ്കെടുക്കുന്നു.

 

The 'Puthuyuga Yatra' (New Era Journey), a month-long political rally led by Kerala's Opposition Leader V.D. Satheesan, concluded with a massive public gathering at Putharikandam Ground in Thiruvananthapuram on March 7, 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  14 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  14 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  14 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  14 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  14 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  14 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  14 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  14 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  14 days ago