HOME
DETAILS

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി സര്‍ക്കുലര്‍

  
Web Desk
March 08, 2026 | 2:56 AM

kcbc slams kerala government over liquor policy

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ കേരളം മദ്യശാലകളുടെ പ്രളയത്തിലാണെന്ന് കുറ്റപ്പെടുത്തുന്ന സര്‍ക്കുലര്‍, ഞായറാഴ്ച കുര്‍ബാന മധ്യേ സംസ്ഥാനത്തെ വിവിധ പള്ളികളില്‍ വായിച്ചു.

2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് വെറും 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്നത് ആയിരത്തിലധികമായി വര്‍ധിച്ചുവെന്നാണ് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്ന. മദ്യശാലകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കി ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണെന്നും കെസിബിസി കുറ്റപ്പെടുത്തി.

മദ്യവും ഇതര ലഹരിവസ്തുക്കളും ഓരോ വീടുകളിലേക്കും കടന്നുവന്നിരിക്കുകയാണ്. ലഹരിയുടെ ലഭ്യത കുറയ്ക്കുന്നതിന് പകരം, അത് തടയാന്‍ അധികാരപ്പെട്ടവര്‍ തന്നെ ലഹരി കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് സഭ ആരോപിക്കുന്നു. ലഹരി വ്യാപനം തടയേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും 'പ്രഹസന മീറ്റിങ്ങുകള്‍' നടത്തി തലയൂരുകയാണ്. ലഹരിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ആര്‍ജ്ജവമുള്ള ഒരു ഭരണസംവിധാനം കേരളത്തില്‍ ഉണ്ടാകണമെന്നും സര്‍ക്കുലര്‍ ആഹ്വാനം ചെയ്യുന്നു.

ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളില്‍ കെസിബിസി മദ്യവിരുദ്ധ സമിതി നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ശക്തമായ സര്‍ക്കുലര്‍ പുറത്തിറക്കാന്‍ സഭ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ ഈ വിഷയം രാഷ്ട്രീയമായ ചര്‍ച്ചകള്‍ക്കും വഴിതെളിച്ചേക്കാവുന്നതാണ്.

 

The KCBC issued a circular read in churches criticizing the Kerala government for the massive increase in liquor outlets, stating that the state is facing a "flood of bars" under the current administration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  7 days ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  7 days ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  7 days ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  7 days ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  7 days ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  7 days ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  7 days ago
No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  7 days ago
No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  7 days ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  7 days ago