HOME
DETAILS
MAL
സമാപന സമ്മേളനം ഇന്ന്; സരസ് മേളയില്‍ വന്‍ ജനത്തിരക്ക്
backup
September 12 2016 | 00:09 AM
കൊല്ലം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന സരസ് മേള ഇന്ന് സമാപിക്കാനിരിക്കേ മേളയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ വൈകിട്ട് അനുഭവപ്പെട്ടത്.
മേളയുടെ സമാപനസമ്മേളനം ഇന്നു വൈകുന്നേരം അഞ്ചിന് എം. മുകേഷ് എം.എല്‍.എ ഉദ്ഘാടംചെയ്യും. സ്റ്റാളുകള്‍ നാളെക്കൂടി പ്രവര്‍ത്തിക്കും. സംഘാടനമികവിനൊപ്പം വരുമാനത്തിലും മേള വിജയമാണെന്നാണ് വിലയിരുത്തല്‍. 25 സംസ്ഥാനങ്ങളില്‍നിന്നുള്ള 421 സംരംഭകര്‍ പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്നുണ്ട്. ആകെയുള്ള 411 സ്റ്റാളുകളില്‍ ഗ്രാമവികസന വകുപ്പിന്റെ 123 ഉം കുടുംബശ്രീയുടെ 71ഉം സ്റ്റാളുകള്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ വിശദമാക്കുന്ന 15 സ്റ്റാളുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."