HOME
DETAILS

ഇറാനിലെ യുഎസ് - ഇസ്റാഈൽ ആക്രമണം; മരണം 1,250 കടന്നു; കൊല്ലപ്പെട്ടവരിൽ 200 കുട്ടികളും.

  
March 10, 2026 | 2:20 AM

the us-israeli attack on iran has killed 1255 people in the 10-day long war according to official iranian figures

തെഹ്‌റാന്‍: ഇറാനില്‍ യു.എസ് - ഇസ്റാഈൽ ആക്രമണം 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ 1,255 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക കണക്ക്. ഇറാന്‍ ഉപ ആരോഗ്യമന്ത്രി അലി ജഫാരിയന്‍ ആണ് മരണ സംഖ്യ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സിവിലിയന്‍മാരാണ്. 200 കുട്ടികളും 11 ആരോഗ്യ പ്രവര്‍ത്തകരും മരിച്ചവരിൽ ഉള്‍പ്പെടും. എട്ടു മുതല്‍ 88 വയസ് വരെ പ്രായമുള്ളവര്‍ കൊല്ലപ്പെട്ടവരിലുണ്ട്.

വീട്ടിലും ജോലിസ്ഥലത്തും ഉണ്ടായിരുന്ന സാധാരണക്കാരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. 12,000 ത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പലര്‍ക്കും പൊള്ളലേറ്റും, അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ചുമാണ് പരുക്കേറ്റത്. 21 ക്ലിനിക്കുകള്‍ തകര്‍ക്കപ്പെട്ടു. ഇതില്‍ 10 എണ്ണം പൂട്ടേണ്ടിവന്നു. 52 അഡീഷനല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ യുദ്ധത്തെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. 18 എമര്‍ജന്‍സി സര്‍വിസുകളും ഉണ്ട്. 15 ആംബുലന്‍സുകളും തകര്‍ന്നു.

ഇറാനിലെ പ്രധാന എണ്ണ സംഭരണികളിലെ തീപിടിത്തത്തെ തുടർന്നുണ്ടായ കറുത്തപുക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ചയാണ് എണ്ണ ശുദ്ധീകരണ ശാലയ്ക്കുനേരെ ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്.

കറുത്തപുക കാരണം തെഹ്റാന്‍ നഗരം കറുത്ത ആകാശമായാണ് കാണപ്പെട്ടത്. വടക്കുകിഴക്കന്‍ തെഹ്‌റാനിലെ അഗ്ദാസിയേഹ് എണ്ണ സംഭരണ ശാലയ്ക്കും തീപിടിച്ചു. പടിഞ്ഞാറന്‍ തെഹ്‌റാനിലെ ഷഹാറന്‍ എണ്ണ ഡിപ്പോയ്ക്കും തീപിടിച്ചു. ഇറാനിലെ എണ്ണ കേന്ദ്രങ്ങള്‍ സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്.

The US-Israeli attack on Iran has killed 1,255 people in the 10-day long war, according to official Iranian figures. The death toll was released by Iran's Deputy Health Minister Ali Jafarian. Most of the dead are civilians. 200 children and 11 health workers are among the dead. The victims range in age from eight to 88.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  12 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  12 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  12 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  12 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  12 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  12 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  12 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  12 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  12 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  12 days ago