HOME
DETAILS

'ഞങ്ങള്‍ ലക്ഷ്യം നേടി, യുദ്ധം ഉടന്‍ അവസാനിക്കും' പ്രസ്താവനയുമായി ട്രംപ്; 'യു.എസ് അല്ല, യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങള്‍' മറുപടി നല്‍കി ഇറാന്‍ 

  
Web Desk
March 10, 2026 | 3:26 AM

trump says we achieved our objective war will end soon iran replies not the us we decide when the war ends

തെഹ്റാന്‍: ഇറാന്‍-അമേരിക്ക യുദ്ധം ഉടന്‍ അവസാനിക്കുമെന്നപ്രസ്താവനയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പിന്നാലെ ട്രംപിന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ഇറാന്‍. യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) നല്‍കിയ മറുപടി. മേഖലയുടെ ഭാവി ഇപ്പോള്‍ ഇറാന്‍ സേനയുടെ കൈകളിലാണെന്നും അവര്‍ ട്രംപിനെ ഓര്‍മിപ്പിച്ചു. 

ഫ്‌ളോറിഡയില്‍ഡ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. 
ഇസ്‌റാഈലുമായുള്ള സംയുക്ത സൈനിക നടപടി അതിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ ഇതിനകം നേടിക്കഴിഞ്ഞു. അതിനാല്‍ ഇറാനുമായുള്ള സംഘര്‍ഷം ഉടന്‍ അവസാനിക്കും- ട്രംപ് പറഞ്ഞു. 'യുദ്ധം ഉടന്‍ അവസാനിക്കും, അത് വീണ്ടും ആരംഭിച്ചാല്‍ അവര്‍ക്ക് കൂടുതല്‍ തിരിച്ചടി നേരിടേണ്ടിവരും,' പ്രത്യേക സമയപരിധിയെ കുറിച്ച് പരാമര്‍ശിക്കാതെ ട്രംപ് വ്യക്തമാക്കി.  

'ചില തിന്മകളെ ഇല്ലാതാക്കാന്‍ പശ്ചിമേഷ്യയിലേക്ക് ഞങ്ങള്‍ നടത്തിയ ഒരു ചെറിയ യാത്രയായിരുന്നു ഇത്. ഇത് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ അവസാനിക്കുന്നത് നിങ്ങള്‍ക്ക് കാണാം.' എന്നും ട്രംപ് പറഞ്ഞു.

യുദ്ധം ഏതാണ്ട് പൂര്‍ണമായെന്ന് സിബിഎസ് ന്യൂസിനോടും ട്രംപ് പ്രതികരിച്ചിരുന്നു. 
'അവര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. ഇനി അധികം പരീക്ഷിക്കാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്.  അങ്ങനെ ചെയ്താല്‍ അത് ആ രാജ്യത്തിന്റെ അവസാനമായിരിക്കുംഅവര്‍ എന്തെങ്കിലും മോശം ചെയ്താല്‍, അത് ഇറാന്റെ അവസാനമായിരിക്കും, നിങ്ങള്‍ ഇനി ഒരിക്കലും പിന്നെ ആ പേര് കേള്‍ക്കില്ല.' എന്നൊരു ഭീഷണിയും ട്രംപ് മുഴക്കിയിരുന്നു. 

'യുദ്ധം ഏറെക്കുറേ പൂര്‍ണ്ണമാണെന്ന് ഞാന്‍ കരുതുന്നു, മിക്കവാറും,' അദ്ദേഹം പറഞ്ഞു. അവര്‍ക്ക് നാവികസേനയില്ല, ആശയവിനിമയമില്ല, അവര്‍ക്ക് വ്യോമസേനയില്ല. അവരുടെ മിസൈലുകള്‍ ചിതറിക്കിടക്കുകയാണ്. അവരുടെ ഡ്രോണുകള്‍ എല്ലായിടത്തും പൊട്ടിത്തെറിക്കുന്നു, ഡ്രോണുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെ. നിങ്ങള്‍ക്ക് നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും. അവര്‍ക്ക് ഒന്നും ശേഷിക്കുന്നില്ല. സൈനിക അര്‍ത്ഥത്തില്‍ ഒന്നും അവശേഷിക്കുന്നില്ല.'- ട്രംപ് പറഞ്ഞു. 

ട്രംപിന്റെ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ഇറാന്‍ മറുപടി നല്‍കി. 
'യുദ്ധത്തിന്റെ അവസാനം നിര്‍ണ്ണയിക്കുന്നത് ഞങ്ങളാണ്,'' ഐ.ആര്‍.ജി.സി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

''മേഖലയുടെ സമവാക്യങ്ങളും ഭാവിയും ഇപ്പോള്‍ ഞങ്ങളുടെ സായുധ സേനയുടെ കൈകളിലാണ്. അമേരിക്കന്‍ സൈന്യം യുദ്ധം അവസാനിപ്പിക്കില്ല,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ,  ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടയാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ഇതുവരെ നേരിട്ടതിനേക്കാള്‍ 20 മടങ്ങ് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ, ഗ്യാസ് വിതരണം തടസപ്പെടുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്തിരിക്കുകയാണ്. 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ എണ്ണവില എത്തിയിട്ടുള്ളത്.

 11 ദിവസമായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയുടെയും ചൈനയുടെയും ഫ്രാന്‍സിന്റെയും മേല്‍നോട്ടത്തില്‍ വെടിനിര്‍ത്തലിന് ശ്രമം ഊര്‍ജിതമാക്കിട്ടുണ്ട്. റഷ്യന്‍ പ്രഡിഡന്റ് പുടിനുമായി ട്രംപ് ടെലിഫോണില്‍ സംസാരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷയും ഇന്‍ഷുറന്‍സും ഒരുക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കി. എന്നാല്‍ ആക്രമണം നിര്‍ത്താതെ ഒരു ചര്‍ച്ചക്കുമില്ലെന്ന നിലപാടിലാണ് ഇറാന്‍.

donald trump claims the objective has been achieved and the war will end soon, while iran responds that the united states will not decide the timeline and that iran will determine when the conflict ends.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  12 days ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  12 days ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  12 days ago
No Image

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

Football
  •  12 days ago
No Image

തൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും

National
  •  12 days ago
No Image

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  12 days ago
No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  12 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  12 days ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  12 days ago