'ട്രപ്...താങ്കള്‍ ഈ കുരുന്നുകളുടെ കണ്ണുകളിലേക്ക് നോക്കൂ...' മിനാബ് സ്‌കൂളില്‍ ബോംബിട്ട് കൊന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വിന്യസിച്ച് ടെഹ്‌റാന്‍ ടൈംസ് ഒന്നാം പേജ്
തെഹ്‌റാന്‍: ലോക മനഃസാക്ഷിയെ ഞെട്ടിച്ച ദിവസമായിരുന്നു അത്. മിനാബിലെ സ്‌കൂളിന് മേല്‍ യു.എസും ഇസ്‌റാഈലും ചേര്‍ന്ന് ബോംബ് വര്‍ഷിച്ച ആ ദിവസം. 150ലേറെ കുരുന്നുകളെയാണ് ആ ഒറ്റ നിമിഷം കൊണ്ട് ട്രംപ് ഇല്ലാതാക്കിയത്. ഈല ലോകത്തിന്റെ കാപട്യത്തെ കുറിച്ച് പോരുകളെ കുറിച്ച് യുദ്ധങ്ങളെ കുറിച്ച് ഒന്നുമറിയാത്ത കുരുന്നു മക്കള്‍. അവരുടെ പതിവ് കളിചിരികള്‍ക്കും കിന്നാരങ്ങള്‍ക്കും ഇടയിലായിരിക്കും തീഗോളമായി മരണം അവര്‍ക്ക് മേല്‍ പെയ്തിട്ടുണ്ടാവുക. പിന്നീട് അവരില്‍ ചിലരുടെ ചിത്രങ്ങള്‍ നാം കണ്ടു. പുക്കളേക്കാളും പൂമ്പാറ്റകളേക്കാളും മനോഹരമായ കുരുന്നുകള്‍...
ഇപ്പോഴിതാ ട്രംപും നെതന്യാഹുവും ചേര്‍ന്ന് കൊന്നൊടുക്കിയ ആ കുരുന്ന് മക്കളുടെ ചിത്രങ്ങള്‍ ഇറാന്‍ പത്രമായ ടെഹ്‌റാന്‍ ടൈംസ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
Iran's Tehran times front page with pictures of children killed on 28th February when the war started: pic.twitter.com/ZZI3ZTZbJZ
— Sidhant Sibal (@sidhant) March 9, 2026
'ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ' എന്ന തലക്കെട്ടോടു കൂടിയാണ് ഫോട്ടോകള്‍ വിന്യസിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്‌ഫോടനത്തിന് ഇറാനാണ് ഉത്തരവാദിയെന്ന യു.എസ് പ്രസിഡന്റിന്റെ വാദത്തിനുള്ള മറുപടി കൂടിയായിട്ടാണ് പത്രം ഈ ഒന്നാം പേജ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട് ഇത്. ആക്രമണത്തെ സൈബറിടത്തില്‍ ശക്തമായി അപലപിക്കുന്ന സാഹചര്യവും സൃഷ്ടിച്ചു.
ഇറാനില്‍ നടക്കുന്ന സൈനികാധിനിവേശവുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രതികരണങ്ങള്‍ തെറ്റായ അവകാശവാദങ്ങളും, ക്രൂരതകളുടെ ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒഴിഞ്ഞുമാറലും, നയതന്ത്ര പരിഹാരങ്ങളുടെ ധിക്കാരപൂര്‍ണമായ തിരസ്‌കാരവുമാണെന്ന് ഇതിനോട് അനുബന്ധമായ എഡിറ്റോറിയലില്‍ പത്രം തുറന്നു കാട്ടുന്നു. ഫെബ്രുവരി 28ന് ഇറാനിലെ തെക്കന്‍ നഗരമായ മിനാബിലെ പ്രാഥമിക വിദ്യാലയത്തില്‍ നടന്ന മാരകമായ ആക്രമണത്തില്‍ കുറഞ്ഞത് 150 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഇറാനിയന്‍ അധികൃതര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
ഇറാന്‍ തന്നെയാണ് ആക്രമണത്തിന്റെ ഉത്തരവാദി എന്ന് ട്രംപ് ശനിയാഴ്ച അവകാശവാദമുന്നയിച്ചിരുന്നു.
യു.എസ് സൈന്യമാണ് ആക്രമണത്തിന്റെ ഉത്തരവാദികളെന്ന് തങ്ങളുടെ അന്വേഷണത്തില്‍ മനസ്സിലായതെന്ന് അമേരിക്കന്‍ മാധ്യമമായ 'ന്യൂയോര്‍ക് ടൈംസ്' വെളിപെടുത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
'ഇറാന്‍ തന്നെയാണ് ഇത് ചെയ്തതെന്ന് തങ്ങള്‍ കരുതുന്നു. അവരുടെ ആയുധങ്ങള്‍ തന്നെ പ്രയോഗിക്കപ്പെട്ടു. ഒരു കൃത്യതയുമില്ലാത്തവരാണ് അവര്‍' ഇങ്ങനെയായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് തെഹ്‌റാന്‍ ടൈംസ് ഈ ഒന്നാംപോജ് പ്രസിദ്ധീകരിച്ചത്.
അമേരിക്ക ഉപയോഗിക്കുന്ന തരം 'ടോമാഹോക്ക്' ക്രൂയിസ് മിസൈല്‍ ആണ് ഇവിടെ പതിച്ചതെന്ന് വ്യക്തമാക്കുന്ന ഡച്ച് വസ്തുതാ പരിശോധന സംഘടനയായ 'ബെല്ലിങ് കാറ്റ്' റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. ട്രംപിന്റെ അവകാശ വാദത്തിന് വിരുദ്ധമാണ് ഈ കണ്ടെത്തലെന്ന് സ്‌കൂള്‍ ആക്രമിക്കപ്പെട്ട ദിവസമെടുത്ത മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പങ്കുവെച്ചുകൊണ്ട് അവര്‍ പറയുന്നു. ടോമാഹോക്ക് മിസൈലുകളുള്ളത് അമേരിക്കയുടെ പക്കല്‍ മാത്രമാണെന്നും ഇസ്‌റാഈലിന്റെ കൈയില്‍ അവ ഉള്ളതായി അറിയില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്.
tehran times publishes a powerful front page displaying photos of children killed in the minab school bombing, urging donald trump to look into their eyes as tensions between the united states and iran escalate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."