HOME
DETAILS

ഇറാന്‍ സൈന്യത്തിന് ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനില്‍ നാലു സ്വദേശികളെ അറസ്റ്റ്‌ചെയ്തു

  
March 12, 2026 | 4:35 AM

4 Bahrainis arrested for spying activities with Irans IRGC

മനാമ: ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി (ഐ.ആര്‍.ജി.സി) ചേര്‍ന്ന് ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടെന്ന് ആരോപിച്ച് നാല് പൗരന്മാരെ ബഹ്‌റൈന്‍ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. യു.എസ് - ഇസ്‌റാഈല്‍ - ഇറാന്‍ യുദ്ധം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
അറസ്റ്റിലായ നാല് പേര്‍ക്ക് പുറമെ, വിദേശത്ത് ഒളിവില്‍ കഴിയുന്ന അഞ്ചാമതൊരാളെയും ചാരവൃത്തിക്ക് പിന്നില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മുര്‍ത്തദ ഹുസൈന്‍ അവാല്‍ (25), അഹമ്മദ് ഈസ അല്‍ ഹൈകി (34), സാറ അബ്ദുല്‍നബി മര്‍ഹൂന്‍ (36), ഏലിയാസ് സല്‍മാന്‍ മിര്‍സ (22) എന്നിവരാണ് പിടിയിലായത്. അലി മുഹമ്മദ് ഹസ്സന്‍ അല്‍ ഷെയ്ഖ് (25) എന്നയാളാണ് ഒളിവില്‍ കഴിയുന്നത്.
ഇറാനിലുള്ള തീവ്രവാദ ഘടകങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മുര്‍ത്തദ ഹുസൈന്‍ സംഘടനാപരമായ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയും, മറ്റുള്ളവരുടെ സഹായത്തോടെ മികച്ച റെസല്യൂഷനുള്ള ക്യാമറകള്‍ ഉപയോഗിച്ച് ബഹ്‌റൈനിലെ സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ വിവരങ്ങള്‍ പിന്നീട് എന്‍ക്രിപ്റ്റ് ചെയ്ത സോഫ്റ്റ്‌വെയറിലൂടെ ഐ.ആര്‍.ജി.സിക്ക് കൈമാറുകയായിരുന്നു. പിടിയിലായ നാല് പേരെയും തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അതിനിടെ, രാജ്യത്തിന് നേരെയുണ്ടായ ഇറാനിയന്‍ ആക്രമണത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ അധികൃതര്‍ മറ്റൊരു പ്രസ്താവനയില്‍ അറിയിച്ചു.

Three men and one woman were arrested in Bahrain for espionage activities with Iran's Revolutionary Guard Corps (IRGC), as the US-Israel-Iran war enters its thirteenth day on Thursday, March 12. Beside the four arrests, a fifth person, who is at large abroad, was identified in the spying scheme.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  5 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  5 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  5 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  5 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  5 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  5 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  5 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  5 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  5 days ago