HOME
DETAILS

'വണ്ടി ഏര്‍പ്പാടാക്കിക്കോളൂ..'  ഇനി ആ പതിവ് വേണ്ട; ജനങ്ങളോട് വാഹനം ഏര്‍പ്പാടാക്കാന്‍ പറയരുതെന്ന് നിര്‍ദേശം

  
March 12, 2026 | 7:22 AM

Instruction not to ask the public to arrange vehicles-latest

തിരുവനന്തപുരം: പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ഫീല്‍ഡ് തല അന്വേഷണത്തിന്റെ ഭാഗമായി പൊതുജനങ്ങളോട് വാഹനം ഏര്‍പ്പാട് ചെയ്യാന്‍ ആവശ്യപ്പെടരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ ജില്ലാ ജോയിന്റ് ഡയരക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ചില ഉദ്യോഗസ്ഥര്‍ വാഹനം എത്തിക്കാന്‍ നിര്‍ബന്ധം ചെലുത്തുന്നത് നിര്‍ധനരെ ബുദ്ധിമുട്ടിച്ചിരുന്നു.

വരന്തരപ്പിള്ളി പഞ്ചായത്തിലുണ്ടായ ഫീല്‍ഡ് പരിശോധനയാണ് നിര്‍ദേശത്തിനു കാരണമായ സംഭവം. മനോദൗര്‍ബല്യമുള്ള മകനോടൊപ്പം വാസയോഗ്യമല്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്ന വിധവയായ സ്ത്രീയുടെ നിസ്സഹായാവസ്ഥയില്‍ പൊതുപ്രവര്‍ത്തകനായ കെ.ജി.രവീന്ദ്രനാഥ് ഇടപെട്ടിരുന്നു. 

ദയനീയ സാഹചര്യത്തിലുള്ള ഇവരുടെ റേഷന്‍ കാര്‍ഡ് എപിഎല്‍ വിഭാഗത്തില്‍പെട്ടതായിരുന്നു. ഇത് ബിപിഎല്‍ ആക്കാന്‍ വേണ്ടി നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് വാഹനപ്രശ്‌നം രവീന്ദ്രനാഥിന്റെ ശ്രദ്ധയില്‍പെട്ടത്. ഇതോടെ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. വാഹനം ആവശ്യപ്പെടുന്നത് കുറ്റകരമാണെന്ന് കമ്മിഷന്‍ കണ്ടെത്തി. ഇതോടെയാണ് തദ്ദേശ സഹകരണ വകുപ്പിന് ഉത്തരവ് കൈമാറിയത്. വാഹനം ഏര്‍പ്പാടാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടരുതെന്ന ഉത്തരവ് പഞ്ചായത്ത് ഓഫിസില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്

Kerala
  •  3 days ago
No Image

നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി

International
  •  3 days ago
No Image

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

Kerala
  •  3 days ago
No Image

പിഎസ്ജിക്കൊപ്പം മെസിക്കും നെയ്മറിനും സാധിക്കാത്തത്; അമ്പരിപ്പിച്ച് സൂപ്പർതാരം

Football
  •  3 days ago
No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  3 days ago
No Image

ഇടടാ താഴെ, ദാ ഇത് കഴിക്ക്!' സോപ്പ് തിന്നാന്‍ നോക്കിയ കുരങ്ങന് അമ്മയുടെ 'ക്ലാസ്'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

National
  •  3 days ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വീണ്ടും ഇസ്‌റാഈല്‍;  ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ റിപ്പോര്‍ട്ടര്‍ മുഹമ്മദ് വിശാഹ് കൊല്ലപ്പെട്ടു

International
  •  3 days ago
No Image

കോഴിക്കോട് സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി: വോട്ടര്‍മാര്‍ക്ക് കിറ്റും പണവും വിതരണം ചെയ്തതായി ആരോപണം

Kerala
  •  3 days ago
No Image

മത്സരത്തിനിടെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെതിരേ ഫിഫയുടെ നടപടി

Football
  •  3 days ago
No Image

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ബഹ്‌റൈന്‍ വ്യോമപാത വീണ്ടും തുറന്നു

bahrain
  •  3 days ago