HOME
DETAILS

സഊദിയില്‍ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

  
Web Desk
March 13, 2026 | 3:52 AM

Malayali Youth Dies in Road Accident in Saudi Arabia

തബൂക്ക്: സഊദി അറേബ്യയിലെ തബൂക്കിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം ചൂരക്കാവ് ചെറുകുളമ്പ് സ്വദേശി കളത്തിങ്ങല്‍ ഹുസൈന്‍ (34) ആണ് മരിച്ചത്. 
തബൂക്കിലെ ഷിഫയില്‍ 'ബ്രോസ്റ്റ് അതയബ് താസജ്' ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ഹുസൈന്‍. ഇന്നലെ രാവിലെ ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സാധനങ്ങള്‍ വാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ വാഹനം ഹുസൈനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരേതനായ കളത്തിങ്ങല്‍ ഹംസ  ആച്ചൂട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ തസ്‌നീം. സഹോദരങ്ങള്‍: ശിഹാബ്, ഫിര്‍ദൗസ്, അഷ്‌റഫ്, ബഷീര്‍, ഹസൈന്‍, അബൂബക്കര്‍, ഷബീര്‍, റസീന.
മയ്യിത്ത് നിലവില്‍ തബൂക്കിലെ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് മറവ് ചെയ്യും. 

English Summary: A 34-year-old Malayali youth, Kalathingal Hussain from Cherukulamba, Malappuram, died in at ragic road accident in Tabuk, Saudi Arabia. The incident occurred on Friday morning. Hussain, an employee at the Broast tAyab Tazaj group in Shifa, Tabuk, was fatally tsruck by a speeding vehicle while crossing the road after his work shift. He is survived by his wife, Hiba Thasneem. His mortal remains are currently kept at the King Khalid Hospital mortuary in Tabuk, and the burial will take place later after completing the legal procedures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  7 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  7 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  7 days ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  7 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  7 days ago
No Image

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

Kerala
  •  7 days ago
No Image

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

Kerala
  •  8 days ago
No Image

വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്

National
  •  8 days ago
No Image

ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ഹൃദയാഘാതംമൂലം അന്തരിച്ചു

bahrain
  •  8 days ago