ഉപരോധത്തെ ചിരിച്ചുതള്ളുന്നുവെന്ന് ഉ.കൊറിയ
പ്യോങ്യാങ്: അഞ്ചാമത്തെ വലിയ ആണവ പരീക്ഷണത്തിനു പിന്നാലെ ഉ.കൊറിയക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എന്‍ പ്രസ്താവനയെ ചിരിച്ചുതള്ളുന്നുവെന്ന് ഉത്തര കൊറിയ. തുടര്‍ന്നും ആണവപരീക്ഷണംനടത്തി ശക്തിതെളിയിക്കുമെന്നും ദേശീയ ടെലിവിഷന്‍ പറഞ്ഞു. ആണവശേഷിയുള്ള രാജ്യമായി തങ്ങളെ ഇനിയെങ്കിലും അംഗീകരിക്കണമെന്ന് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഉത്തരകൊറിയ ശക്തിയേറിയ ആണവപരീക്ഷണം നടത്തിയത്. ഇതിനു പിന്നാലെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും നടന്നിരുന്നു. തങ്ങള്‍ നടത്തുന്നത് ശക്തിതെളിയിക്കാനുള്ള പരീക്ഷണങ്ങളാണെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ അറിയിച്ചു. ഒബാമയും മറ്റും നടത്തുന്ന ഉപരോധ ഭീഷണി അര്‍ഥമില്ലാത്തതും ചിരിച്ചുതള്ളേണ്ടതുമാണെന്നും കെ.സി.എന്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 15 അംഗ യു.എന്‍ രക്ഷാസമിതി ഉത്തരകൊറിയ ഇനിയും ആണവപരീക്ഷണം നടത്തിയാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."