HOME
DETAILS

ബൈക്ക് മെക്കാനിക്കിന്റെ വാക്ക് വിശ്വസിച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

  
Web Desk
March 16, 2026 | 11:13 AM

family of four dies from carbon monoxide poisoning after starting bike inside home on mechanics word

ഹൈദരാബാദ്: അടച്ചിട്ട മുറിക്കുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാമചന്ദ്രയ്യ (70), കാർത്തിക് (15), ഇരട്ട സഹോദരിമാരായ ചരിത, ചന്ദന എന്നിവരാണ് കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരണപ്പെട്ടത്.

രാമചന്ദ്രയ്യയുടെ മകൻ മുരളി കഴിഞ്ഞ ദിവസം തന്റെ ബൈക്ക് അറ്റകുറ്റപ്പണിക്കായി വർക്ക്‌ഷോപ്പിൽ നൽകിയിരുന്നു. ബൈക്കിന്റെ എഞ്ചിൻ തകരാർ പരിഹരിക്കാൻ രാത്രി മുഴുവൻ എഞ്ചിൻ പ്രവർത്തിപ്പിക്കണമെന്ന് മെക്കാനിക്ക് നിർദ്ദേശിച്ചതായാണ് മുരളി പൊലിസിന് നൽകിയ മൊഴി. ഇത് വിശ്വസിച്ച് മുരളി രാത്രി ബൈക്ക് വീട്ടിനുള്ളിൽ സ്റ്റാർട്ട് ചെയ്ത് വെക്കുകയായിരുന്നു.  പുക പുറത്തേക്ക് പോകാതിരിക്കാൻ മുറിയിലെ ജനലുകളും വാതിലുകളും മുരളി അടച്ചിരുന്നു. രാമചന്ദ്രയ്യയും പേരക്കുട്ടികളും ഈ മുറിയിലാണ് ഉറങ്ങിയിരുന്നത്. മുരളിയും ഭാര്യയും ടെറസിലായിരുന്നു കിടന്നിരുന്നത്.

അടച്ചിട്ട മുറിയിൽ ബൈക്കിൽ നിന്നുള്ള പുക നിറഞ്ഞതോടെ വായുവിൽ കാർബൺ മോണോക്സൈഡിന്റെ അളവ് കൂടുകയും, ഉറക്കത്തിലായിരുന്ന നാലുപേരും ശ്വാസം മുട്ടി മരണപ്പെടുകയുമായിരുന്നു.

തിങ്കളാഴ്ച രാവിലെ മുരളി മുറി തുറന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് മെക്കാനിക്കിന്റെ തെറ്റായ നിർദ്ദേശമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലിസ് വിശദമായ പരിശോധന നടത്തിവരികയാണ്. അടച്ചിട്ട മുറികൾക്കുള്ളിൽ ജനറേറ്ററുകളോ വാഹനങ്ങളോ പ്രവർത്തിപ്പിക്കുന്നത് അതീവ അപകടകരമാണ്. നിറമോ മണമോ ഇല്ലാത്ത കാർബൺ മോണോക്സൈഡ് ഗ്യാസ് മിനിറ്റുകൾക്കുള്ളിൽ ജീവഹാനിക്ക് കാരണമാകും.

 

A tragic incident occurred in Chittoor, Andhra Pradesh, where four members of a family died after inhaling toxic fumes from a motorcycle kept running inside their home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. റാം ഹൈക്കോടതിയിലേക്ക്

Kerala
  •  5 days ago
No Image

പാമ്പുകടിയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ചികിത്സയിലായിരുന്ന 75കാരി 

Kerala
  •  5 days ago
No Image

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് യാത്രക്കാര്‍ക്ക് പരുക്ക്, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

National
  •  5 days ago
No Image

വൈറ്റ്ഹൗസ് വെടിവെപ്പ്: അക്രമിയുടെ ഫോട്ടോ പുറത്തുവിട്ട് ട്രംപ് 

International
  •  5 days ago
No Image

പുതിയ ജീവിതത്തിലേക്ക് ചുവടുവച്ച് ചൂരല്‍മലയിലെ കുടുംബങ്ങള്‍; ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശം നാളെ

Kerala
  •  5 days ago
No Image

'299 രൂപക്ക് വസ്ത്രം'; ഫേസ്ബുക്ക് പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത നഴ്‌സിന് നഷ്ടമായത് ഒരു ലക്ഷം

National
  •  5 days ago
No Image

രോഗിയായ യാത്രക്കാരനോട് ക്രൂരത; സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസി 30,000 രൂപ പിഴയൊടുക്കണം'

Kerala
  •  5 days ago
No Image

പി.എസ്.സി ഈ വർഷം പ്രസിദ്ധീകരിച്ചത് 18 വിജ്ഞാപനം മാത്രം; തിങ്കളാഴ്‌ചകളിലെ യോഗങ്ങൾ മുടങ്ങുന്നു

Kerala
  •  5 days ago
No Image

മൂന്നാറിലും അതീവ ജാഗ്രത; അള്‍ട്രാ വയലറ്റ് വികിരണ സൂചിക എട്ടില്‍; 11ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് 

Weather
  •  5 days ago
No Image

കള്ളനെ പേടിച്ച് പുസ്തകത്തില്‍ ഒളിപ്പിച്ചുവച്ച 6 പവന്‍ സ്വര്‍ണം ആക്രിക്കടയിലെത്തി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മോചനം

Kerala
  •  5 days ago